Type Here to Get Search Results !

Bottom Ad

ഫോർട്ട് റോഡ്- ടി.എ ഇബ്രാഹിം റോഡ് ഗതാഗതയോഗ്യമാക്കണം -മുസ്ലിം യൂത്ത് ലീഗ്

കാസർകോട്: (www.evisionnews.in) കാസർകോട് മുനിസിപ്പൽ ഇരുപതാം വാർഡിൽ സ്ഥിതി ചെയ്യുന്ന ഫോർട്ട് റോഡ്- ടി.എ ഇബ്രാഹിം റോഡ് ഗതാഗതയോഗ്യമാക്കാൻ നടപടി സ്വീകരിക്കണമെന്ന് മുസ്ലിം യൂത്ത് ലീഗ് ഫോർട്ട് റോഡ് ശാഖ കമ്മിറ്റി ആവശ്യപ്പെട്ടു.

കഴിഞ്ഞ ഭരണസമിതി ഫോർട്ട് റോഡ്- ടി.എ ഇബ്രാഹിം റോഡ് കോൺഗ്രീറ്റ് ചെയ്യുന്നതിനുള്ള പ്രൊജക്ട് തയ്യാറാക്കുകയും നടപടി ക്രമങ്ങൾ പൂർത്തീകരിച്ച് പ്രവർത്തി നടത്താൻ ടെണ്ടർ ചെയ്ത് മാസങ്ങൾ പിന്നിട്ടിട്ടും പ്രവർത്തി ആരംഭിക്കാത്തതിനാൽ ഗതാഗതം ദുസ്സഹമായിരിക്കുകയാണ്.

അടിയന്തിരമായും പ്രവർത്തി നടത്താൻ ബന്ധപ്പെട്ടവർക്ക് നിർദ്ദേശം നൽകണമെന്ന് പ്രസിഡണ്ട് എ.എ ശംസുദ്ധീൻ, ജനറൽ സെക്രട്ടറി ജുനൈദ് ഫോർട്ട് റോഡ് എന്നിവർ നഗരസഭാ ചെയർപേഴ്സൺ ബീഫാത്തിമ്മ ഇബ്രാഹിം, പൊതുമരാമത്ത് സ്ഥിരം സമിതി ചെയർമാൻ അഡ്വ: വി.എം മുനീർ, നഗരസഭാ സെക്രട്ടറി എന്നിവർക്ക് നൽകിയ കത്തിൽ ആവശ്യപ്പെട്ടു.

Keywords: kasaragod-fort-road-te-road-muslim-league-statement

Post a Comment

0 Comments

Top Post Ad

Below Post Ad