Type Here to Get Search Results !

Bottom Ad

കാസര്‍കോട് മെഡിക്കല്‍ കോളേജ് നിര്‍മ്മാണ അനിശ്ചിതത്വം; ആം ആദ്മി പാര്‍ട്ടി നിയമനടപടിക്ക്

കാസര്‍കോട:(www.evisionnews.in) കഴിഞ്ഞ 3 വര്‍ഷം മുമ്പ് കേരള മുഖ്യമന്ത്രി ശ്രീ ഉമ്മന്‍ചാണ്ടി തറക്കല്ലി'് പോയ ഉക്കിനടുക്ക മെഡിക്കല്‍ കോളേജിന്റെ നിര്‍മ്മാണം വൈകുതിലും ഉദ്യോഗസ്ഥ കോട്രാക്ടര്‍ ലോബികളുടെ ഒളിച്ച് കളിയിലും പ്രതിഷേധിച്ച് ആം ആദ്മി പാര്‍'ി നിയമ നടപടിക്ക് ഒരുങ്ങുു. എന്‍ഡോസള്‍ഫാന്‍ മേഖലയായ ബദിയടുക്ക പ്രദേശത്തുള്ള രോഗികള്‍ക്കും ജില്ലയിലെ മറ്റുപല ഭാഗങ്ങളിലുമുള്ള ജനങ്ങള്‍ക്ക് വളരെ ഉപകാരപ്രദമായ ഉക്കിനടുക്ക മെഡിക്കല്‍ കോളേജിന്റെ നിര്‍മ്മാണ പ്രവര്‍ത്തനം വൈകാന്‍ കാരണമായ ഉദ്യോഗസ്ഥന്മാരെയും ടെന്‍ണ്ടര്‍ ലഭിച്ച കോട്രാക്ടറിനെയും പ്രതി ചേര്‍ത്തായിരിക്കും ആം ആദ്മി പാര്‍'ി നിയമ നടപടിക്ക് മുന്‍കൈ എടുക്കുക.

ഒരേ സമയത്ത് പ്രഖ്യാപിച്ച അഞ്ചു മെഡിക്കല്‍ കോളേജില്‍ കാസര്‍കോട് മെഡിക്കല്‍ കോളേജിന്റെ കാര്യത്തില്‍ മാത്രമാണ് കേരള സര്‍ക്കാര്‍ അലംഭാവം കാണിക്കുന്നത്. ഇതിന് ജില്ലയിലെ ജനപ്രതിനിധികള്‍ നിയമ സഭയില്‍ ഇന്നേ വരെ ഒരു ചോദ്യംപോലും ഉന്നയിച്ചിട്ടില്ല. പത്തനംതിട്ടയിലെ തേനിയില്‍ പ്രഖ്യാപിച്ച മെഡിക്കല്‍ കോളേജിന്റെ ക്ലാസു തുടങ്ങി. മലപ്പുറത്തെ മെഡിക്കല്‍ കോളേജിന്റെയും ക്ലാസ് തുടങ്ങി. ഹരിപ്പാട് മെഡിക്കല്‍ കോളേജിന്റെ പണി തീരാറായി. പാലക്കാട് മെഡിക്കല്‍ കോളേജ് ഒരു വര്‍ഷം മുമ്പ് പൂര്‍ത്തിയായി. കൂടാതെ ഈ 5 മെഡിക്കല്‍ കോളേജിന് ശേഷം പ്രഖ്യാപിച്ച വയനാട് മെഡിക്കല്‍ കോളേജിന്റെയും കൊല്ലം മെഡിക്കല്‍ കോളേജിന്റെയും പണി ഏകദേശം പൂര്‍ത്തിയാകാറായി.

കേരളത്തിലെ ഏറ്റവും പിന്നോക്ക ജില്ലയായ കാസര്‍കോട് ജില്ലയെ രാഷ്ട്രീയ മേലധികാരികളും ജില്ലയിലെ ജനപ്രതിനിധികളും തീരെ ശ്രദ്ധിക്കുന്നില്ല എന്നതിനുള്ള ഏറ്റവും വലിയ തെളിവാണ് മറ്റു ജില്ലകളിലേക്ക് അനുവദിച്ച മെഡിക്കല്‍ കോളേജിന്റെ പുരോഗതിയുടെ തെളിവ്. ഇത് ജില്ലയുടെ എല്ലാ മേഖലയിലും ഉള്ള പിന്നോക്കാവസ്ഥ ജനങ്ങള്‍ മനസിലാക്കുന്നുണ്ട്. ശിലാസ്ഥാപനം നടത്തി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പ്രഖ്യാപിച്ചതാണ് ഒരു വര്‍ഷം തികയുന്നതിനു മുമ്പായി തന്നെ കാസര്‍കോട്ടെ ഉക്കിനടുക്കയിലെ മെഡിക്കല്‍ കോളേജില്‍ ക്ലാസ് തുടങ്ങും എന്ന്. അതിന് ശേഷം മുഖ്യമന്ത്രി എത്രയോ പ്രാവശ്യം കാസര്‍കോട് വന്ന് പോയപ്പോഴും മാധ്യമപ്രവര്‍ത്തകര്‍ ഇതിനെ പറ്റി ചോദിക്കുമ്പോള്‍ സ്ഥിരമായി ഒഴിഞ്ഞു മാറുകയാണ് മുഖ്യമന്ത്രി ചെയ്യുന്നത്.
ഇനിയും മെഡിക്കല്‍ കോളേജിന്റെ നിര്‍മ്മാണ പ്രവര്‍ത്തനം ആരംഭിച്ചില്ലെങ്കില്‍ കാസര്‍കോട്ടെ ജനങ്ങളെയും സന്നദ്ദസംഘടനകളെയും ഒരുമിപ്പിച്ച് ശക്തമായ സമരമുറകളുമായി ആംആദ്മി പാര്‍ട്ടി ജനങ്ങളിലേക്കിറങ്ങും.

   
  
Tags

Post a Comment

0 Comments

Top Post Ad

Below Post Ad