Type Here to Get Search Results !

Bottom Ad

തളങ്കര ഹിദായത്തുസ്സിബിയാന്‍ മദ്‌റസ്സയില്‍ വിപുലമായി നബിദിനാഘോഷിക്കും


തളങ്കര: (www.evisionnews.in) അന്ത്യപ്രവാചകന്‍ മുഹമ്മദ് നബി (സ) തങ്ങളുടെ ജന്മദിനം വിപുലമായി ആഘോഷിക്കാന്‍ ഹിദായത്തുസ്സിബിയാന്‍ മദ്‌റസ്സയില്‍ ചേര്‍ന്ന മദ്‌റസ്സ കമ്മിറ്റിയുടെയും പൂര്‍വ്വ വിദ്യാര്‍ത്ഥികളുടെയും സംയുക്ത യോഗം തീരുമാനിച്ചു. കേരളത്തിലെ മികച്ച മതപണ്ഡിതന്‍മാരെ ഉള്‍പ്പെടുത്തി മതപ്രഭാഷണ പരമ്പരയും ദുആ സദസ്സും വിദ്യാര്‍ത്ഥികളുടെയും പൂര്‍വ്വവിദ്യാര്‍ത്ഥികളുടെയും കലാപരിപാടികളും നബിദിന ഘോഷയാത്രയും സംഘടിപ്പിക്കും. നബിദിന ദിവസം രാവിലെ പതാക ഉയര്‍ത്തുന്നതോടെ ആഘോഷ പരിപാടികള്‍ക്ക് തുടക്കമാകും.

പരിപാടികളുടെ വിജയത്തിനായി തളങ്കര കണ്ടത്തില്‍ സയ്യിദ് അലവി ജുമാ മസ്ജിദ് കമ്മിറ്റി പ്രസിഡന്റ് ടി.ഇ. അബ്ദുല്ല മുഖ്യ രക്ഷാധികാരിയും ഹാജി മുഹമ്മദ് അസ്‌ലം പടിഞ്ഞാര്‍, യഹ്‌യ തളങ്കര, അബ്ദുല്‍ ഹമീദ് കെ.എം, മൊയ്‌നുദ്ദീന്‍ കെ.കെ.പുറം, പി. മാഹിന്‍ മാസ്റ്റര്‍ തുടങ്ങിയവര്‍ രക്ഷാധികാരികളുമായ വിവിധ കമ്മിറ്റികളെ തെരഞ്ഞെടുത്തു.

സ്വാഗതസംഘം കമ്മിറ്റി ഭാരവാഹികള്‍: 
ചെയര്‍മാന്‍: ഹാജി ഹാരിസ് കടവത്ത്, വൈസ് ചെയര്‍മാന്‍: ബഷീര്‍ എം.എം., കമറുദ്ദീന്‍ എം, ജനറല്‍ കണ്‍വീനര്‍: സിദ്ദീഖ് ചക്കര, ജോയിന്റ് കണ്‍വീനര്‍: ഹസൈന്‍ എം, മഹ്‌റൂഫ് എം, ട്രഷറര്‍: അബ്ബാസ് ബേക്കറി, പ്രോഗ്രാം കമ്മിറ്റി കണ്‍വീനര്‍: ബാസിം ഗസ്സാലി ( സദര്‍ മുഅല്ലിം )

ഫിനാന്‍സ് കമ്മിറ്റി:
അജ്മല്‍ തളങ്കര ( ചെയര്‍മാന്‍ ), സലീം വെല്‍വിഷര്‍ ( കണ്‍വീനര്‍ )

പ്രചരണ കമ്മിറ്റി:
ഉസ്മാന്‍ കടവത്ത് ( ചെയര്‍മാന്‍ ), അനസ് കണ്ടത്തില്‍ ( കണ്‍വീനര്‍ )

റിസെപ്ഷന്‍ കമ്മിറ്റി:
ടി.എ. മുഹമ്മദ് കുഞ്ഞി ( ചെയര്‍മാന്‍ ), ഗഫൂര്‍ കടവത്ത് ( കണ്‍വീനര്‍ )

ഫുഡ് കമ്മിറ്റി:
മുട്ടത്തൊടി മുഹമ്മദ് കുഞ്ഞി ( ചെയര്‍മാന്‍ ), ഫിറോസ് ( കണ്‍വീനര്‍ )

സ്റ്റേജ് & ഡെക്കറേഷന്‍:
ഹസ്സന്‍ പതിക്കുന്നില്‍ ( ചെയര്‍മാന്‍ ), ബഷാല്‍ കൊട്ട ( കണ്‍വീനര്‍ )

Keywords: thalangara-hidayathulbiyan-madrassa-nabidinakhosham 

Post a Comment

0 Comments

Top Post Ad

Below Post Ad