Type Here to Get Search Results !

Bottom Ad

ഹാഫിളുമാര്‍ക്ക്‌ അല്‍ അമീന്റെ അനുമോദനം

മുതലപ്പാറ ബുഖാരിയ ഹിഫ്‌ള്‌ കോളജില്‍ നിന്ന്‌ ഖുര്‍ആന്‍ മനപാഠമാക്കിയ മിഠുക്കന്മാരെയാണ്‌ ബോവിക്കാനം ജമാഅത്ത്‌ അല്‍ അമീന്‍ യൂത്ത്‌ ഫെഡറേഷന്റെ നേതൃത്വത്തില്‍ അനുമോദിച്ചത്‌


evisionnews


ബോവിക്കാനം: (www.evisionnews.in)  മുതലപ്പാറ ബുഖാരിയ ഹിഫ്‌ള്‌ കോളജില്‍ നിന്ന്‌ ഖുര്‍ആന്‍ മനപാഠമാക്കിയ വിദ്യാര്‍ത്ഥികളെ ബോവിക്കാനം അല്‍ അമീന്‍ യൂത്ത്‌ ഫെഡറേഷന്‍ അനുമോദിച്ചു. ബോവിക്കാനം ഹയാത്തുല്‍ ഇസ്‌്‌ലാം മദ്രസയില്‍ നടന്ന പരിപാടി ജമാഅത്ത്‌ പ്രസിഡണ്ട്‌ കെ.ബി.മുഹമ്മദ്‌ കുഞ്ഞി ഉദ്‌ഘാടനം ചെയ്‌തു. ഷെരീഫ്‌ മുഗു അധ്യക്ഷത വഹിച്ചു. ജമാഅത്ത്‌ ഖത്തീബ്‌ ഇ.പി.ഹംസത്തു സഅദി ഉപഹാരം സമര്‍പ്പിച്ചു. സയ്യിദ്‌ കെ.എസ്‌.ആറ്റക്കോയ തങ്ങള്‍ മാവൂര്‍ പ്രാര്‍ത്ഥന നടത്തി. ഹനീഫ്‌ ബോവിക്കാനം സ്വാഗതം പറഞ്ഞു. ആറ്റക്കോയ തങ്ങള്‍, മുഹ്‌്‌സിന്‍ മുസ്‌്‌ലിയാര്‍ താര്‍ക്കണ്ട്‌ എന്നിവരെയും ആദരിച്ചു. അബ്ദുല്‍ ഖാദര്‍ സഅദി കൊട്ടിയാടി, മുഗു അബ്ദുല്‍ റഹ്‌്‌മാന്‍, ഖാദര്‍ ബാലനടുക്കം, ബി.കെ.ഷാഫി, മുഹമ്മദ്‌ കുഞ്ഞി മുതലപ്പാറ, കുഞ്ഞിമായിന്‍ കുട്ടി, കബീര്‍ മുസ്‌്‌ലിയാര്‍ നഗര്‍, മസൂദ്‌ ബോവിക്കാനം, ഷെരീഫ്‌ കൊടവഞ്ചി, അഷറഫ്‌ സംബന്ധിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad