Type Here to Get Search Results !

Bottom Ad

'കാസര്‍കോട് സ്വദേശിയാണല്ലേ, ഉടായിപ്പായിരിക്കും'


കൈക്കൂലി നല്‍കാന്‍ വിസമ്മതിച്ച കാസര്‍കോട് സ്വദേശിയ്ക്ക് കസ്റ്റംസ് ഉദ്യോഗസ്ഥരുടെ പരിഹാസവും മര്‍ദ്ദനവും



കാസര്‍കോട്:  (www.evisionnews.in) കൈക്കൂലി നല്‍കാന്‍ വിസമ്മതിച്ച യുവാവിനെ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ മര്‍ദ്ദിച്ചു. കാസര്‍കോട് എരിയാല്‍ സ്വദേശിയും ദുബൈ ഇന്റര്‍നെറ്റ് സിറ്റിയില്‍ ഐടി എഞ്ചിനീയറുമായ ഹക്കീം റുബയെയാണ് കരിപ്പൂര്‍ വിമാനത്താവളത്തിലെ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ക്കെതിരെ പരാതിയുമായി രംഗത്ത് വന്നിരിക്കുന്നത്. കൈക്കൂലി നല്‍കാന്‍ വിസമ്മതിച്ച തന്നെ കസ്റ്റംസ് സൂപ്രണ്ട് മര്‍ദ്ദിച്ചുവെന്ന് ഹക്കീം പറയുന്നു.

ബുധനാഴ്ച്ച രാവിലെ പത്തരയ്ക്കാണ് ഹക്കീം കരിപ്പൂരില്‍ വിമാനമിറങ്ങിയത്. ഇമിഗ്രേഷന്‍ ക്ലിയറന്‍സ് കഴിഞ്ഞ് പുറത്തിറങ്ങിയ ഹക്കീമിന്റെ പാസ്‌പോര്‍ട്ട് പരിശോധിച്ച ശേഷം 'കാസര്‍കോട് സ്വദേശിയാണല്ലേ, ഉടായിപ്പായിരിക്കുമെന്ന്' എന്ന്  പറഞ്ഞ് പരിഹസിക്കുകയും കാസര്‍കോട്ടുക്കാരനെന്തിന് കരിപ്പൂര് ഇറങ്ങിയതെന്നും ഉദ്യോഗസ്ഥര്‍ ചോദിച്ചതായും ലഗേജ് തുറക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു. എല്ലാ പരിശോധനയും കഴിഞ്ഞതാണെന്നും ലഗേജ് തുറന്നാല്‍ പഴയപടി പാക്ക് ചെയ്ത് തരേണ്ടി വരുമെന്നും ഹക്കീം മറുപടി നല്‍കി. പരിശോധനയില്‍ നിന്നും ഒഴിവാക്കിക്കിട്ടാന്‍ കൈക്കൂലി തന്നാല്‍ മതിയെന്ന് കസ്റ്റംസ് സൂപ്രണ്ട് തന്നോട് പറഞ്ഞു. അതിന് വിസമ്മതിച്ച തന്റെ പാസ്‌പോര്‍ട്ട് പിടിച്ച് വാങ്ങുകയും എല്ലാ യാത്രക്കാരും പോയമതിയെന്നും സൂപ്രണ്ട് പറഞ്ഞു.  മുറിയിലേക്ക് പോയ സൂപ്രണ്ടിനെ പിന്തുടര്‍ന്ന തന്നെ അദ്ദേഹം മര്‍ദ്ദിക്കുകായിരുന്നുവെന്നും മുഖത്തടിക്കുകയും തള്ളുകയും ചെയ്തായും പിന്നീട് പെട്ടിയഴിച്ച് സാധനങ്ങളെല്ലാം പുറത്തേക്കിട്ട് കൊടുത്തെങ്കിലും വൈകുന്നേരം ഏഴ് മണി വരെ എയര്‍പോര്‍ട്ടില്‍ നിര്‍ത്തുകയും കള്ളക്കേസില്‍ കുടുക്കുമെന്ന് ഭീഷണിപ്പെത്തിയതായും ഹക്കീം ഇവിഷന്‍ ന്യൂസിനോട് പറഞ്ഞു. കസ്റ്റംസ് ഉദ്യോഗസ്ഥരെ മര്‍ദ്ദിച്ചതായി നിര്‍ബന്ധപ്പൂര്‍വ്വം എഴുതി വങ്ങുകയും ചെയ്തതായി പരാതിയില്‍ പറയുന്നു. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി ഹക്കീം കരിപ്പൂര്‍ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

എന്നാല്‍ ഹക്കീമിന്റെ ആരോപണങ്ങള്‍ കസ്റ്റംസ് അധികൃതര്‍ നിഷേധിച്ചു. കസ്റ്റംസ് ഡിക്ലറേഷനില്‍ രേഖപ്പെടുത്താത്ത ഏഴ് ഗ്രാം സ്വര്‍ണത്തിന് ഡ്യൂട്ടി അടയ്ക്കാന്‍ മാത്രമാണ് തങ്ങള്‍ ആവശ്യപ്പെട്ടതെന്നും കൈക്കൂലി ആവശ്യപ്പെട്ടിട്ടില്ലെന്നും കസ്റ്റംസ് സൂപ്രണ്ട് ഫ്രാന്‍സിസ് കോടങ്കണ്ടത്ത് പറഞ്ഞു. കൃത്യ നിര്‍വ്വഹണം തടസപ്പെടുത്തിയ ഹക്കീമിനെതിരെ കസ്റ്റംസ് ഇന്റലിജന്‍സ് ഓഫീസറും പരാതി നല്‍കിയിട്ടുണ്ട്.

Keywords: kasaragod-hakeem-filed-a-case-against-customs-karipu

Post a Comment

0 Comments

Top Post Ad

Below Post Ad