Type Here to Get Search Results !

Bottom Ad

50 രൂപ നോട്ടില്‍ ഗാന്ധിജിക്ക് പകരം മാമുക്കോയ കറന്‍സി വികലമായി അടിച്ച കാഞ്ഞങ്ങാട്ടെ വ്യാപാര സ്ഥാപന ഉടമക്കെതിരെ കേസ്

evisionnews

കാഞ്ഞങ്ങാട് : (www.evisionnews.in) വ്യാപാര ആവശ്യത്തിന് ഇന്ത്യന്‍കറന്‍സി വികലമാക്കി ദുരൂപയോഗം ചെയ്തതിന് വ്യാപാര സ്ഥാപന ഉടമകള്‍ക്കെതിരെ പോലീസ് കേസെടുത്തു.

കോട്ടച്ചേരി ട്രാഫിക് സര്‍ക്കിളിന് വടക്ക് ഭാഗത്തെ മെട്രോ ഫ്രഷ് ഹൈപ്പര്‍ മാര്‍ക്കറ്റ് ഉടമകളായ കണ്ണൂര്‍ പട്ടാന്നൂരിലെ ഫാത്തിമ മന്‍സിലില്‍ ഉബൈദുല്ലയുടെ മകന്‍ പി. എം മുഹമ്മദ് സാഹിര്‍ (42), ഇയാളുടെ പാര്‍ട്ണര്‍മാരായ കെ.പി അഷ്‌റഫ്, ഷാഹിന്‍ കണ്ണൂര്‍ എന്നിവര്‍ക്കെതിരെയാണ് ഹൊസ്ദുര്‍ഗ് പോലീസ് കേസെടുത്തത്.

അമ്പതുരൂപയുടെ ഇന്ത്യന്‍ കറന്‍സിയില്‍ റിസര്‍വ്വ് ബാങ്ക് എന്നച്ചടിക്കുന്ന സ്ഥലത്ത് മെട്രോ ഫ്രഷ് ഹൈപ്പര്‍മാര്‍ക്കറ്റെന്നും ഗാന്ധിജിയുടെ ചിത്രത്തിന്റെ സ്ഥാനത്ത് സിനിമാനടന്‍ മാമുക്കോയയുടെ ചിത്രവും നമ്പറിന്റെ സ്ഥാനത്ത് 000 എന്നും അച്ചടിച്ച് 50 രൂപയെന്ന് തോന്നിക്കുന്ന കറന്‍സി പ്രചരിപ്പിച്ച് കറന്‍സി നിയമത്തെ അധിക്ഷേപിക്കുകയും അവഹേളിക്കുകയും ചെയ്തതിനാണ് കേസ്.

2014 ഫെബ്രുവരി മുതല്‍ കഴിഞ്ഞ ദിവസം വരെയും ഇത് തുടരുകയായിരുന്നു. ഇതുസംബന്ധിച്ച് പോലീസ് സംസ്ഥാന സര്‍ക്കാരിനും ആഭ്യന്തരവകുപ്പിനും നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സര്‍ക്കാരിന്റെ നിര്‍ദ്ദേശ പ്രകാരമാണ് ഹൊസ്ദുര്‍ഗ് ഒന്നാംക്ലാസ് കോടതിയുടെ അനുമതിയോടെ മൂന്ന് പേര്‍ക്കുമെതിരെ പോലീസ് കേസെടുത്തത്.

Post a Comment

0 Comments

Top Post Ad

Below Post Ad