Type Here to Get Search Results !

Bottom Ad

അര്‍ക്കട്ടയില്‍ ഉപതെരഞ്ഞെടുപ്പ്: ഫലപ്രഖ്യാപനം വൈകിട്ട് ഏഴിന്


മഞ്ചേശ്വരം (www.evisionnews.in): മഞ്ചേശ്വരം ഗ്രാമപഞ്ചായത്തിലെ 18-ാം വാര്‍ഡായ അര്‍ക്കട്ടയില്‍ ഉപതെരഞ്ഞെടുപ്പ് പുരോഗമിക്കുന്നു. പഞ്ചായത്ത് അംഗമായി തെരഞ്ഞെടുക്കപ്പെട്ട ബി.ജെ.പിയിലെ മഞ്ചുനാഥ ഹൃദയാഘാതംമൂലം മരിച്ചതിനെ തുടര്‍ന്നാണ് ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്. 12മണിയോടെ 50 ശതമാനം പോളിംഗ് രേഖപ്പെടുത്തി.
മഞ്ചുനാഥയുടെ ഭാര്യ പ്രമീളയാണ് ബി.ജെ.പി സ്ഥാനാര്‍ത്ഥി. കോണ്‍ഗ്രസിലെ രവീന്ദ്രനാഥ്, സി.പി.ഐയിലെ രമേഷ് എന്നിവരുമാണ് മറ്റു സ്ഥാനാര്‍ത്ഥികള്‍. 1238 വോട്ടര്‍മാരാണ് വാര്‍ഡിലുള്ളത്. മഞ്ചേശ്വരം ഉളുവാര്‍ എല്‍.പി സ്‌കൂളിലെ പോളിംഗ് കേന്ദ്രത്തിലാണ് വോട്ടെടുപ്പ്.
ഫലപ്രഖ്യാപനം വൈകിട്ട് ഏഴ് മണിയോടെ ഉണ്ടാകും. ഇതാദ്യമായാണ് തെരഞ്ഞെടുപ്പ് ദിവസം തന്നെ ഫലപ്രഖ്യാപനവും ഉണ്ടാകുന്നത്.


Keywods: Kasaragod-news-manjuvathan-election

Post a Comment

0 Comments

Top Post Ad

Below Post Ad