Type Here to Get Search Results !

Bottom Ad

സി.വൈ.സി.സി ചെറിയാലംപാടി പ്രിമിയര്‍ ലീഗ് വെള്ളിയാഴ്ച്ച.

evisionnews

ആലംപാടി:(www.evisionnews.in) ചെറിയാലംപാടി യൂത്ത് കള്‍ച്ചറല്‍ ക്ലബ്ബ് സംഘടിപ്പിക്കുന്ന ഫൂഡ്‌ബോള്‍ പ്രിമിയര്‍ ലീഗ് ഡിസംബര്‍ 11, 12 ന് ചെറിയാലംപാടി സി.വൈ.സി.സി ഗ്രൗണ്ടില്‍ നടക്കും. 11 ന് വൈകു. 6 മണിക്ക് വിദ്യാനഗര്‍ സബ് ഇന്‍സ്‌പെക്ട്ടര്‍ അജിത്ത് കുമാര്‍ ഉദ്ഘാടനം ചെയ്യും.
പ്രിമിയര്‍ ലീഗിനോടനുബന്ധിച്ച് ചാമ്പ്യന്‍സ് ലീഗ്, ഫൂഡ്‌ബോള്‍ ടൂര്‍ണമന്റ് എന്നിവ സംഘടിപ്പിക്കും.

ഫൂഡ്‌ബോള്‍ പ്രിമിയര്‍ ലീഗില്‍ എഫ്.സി റെഡ് ബ്ലാക്ക്, എഫ്.സി ട്ടൊര്‍ണാണ്ടസ്, എഫ്.സി ഡല്ലാസ് എന്നീ ടീമുകളും ചാമ്പ്യന്‍സ് ലീഗില്‍ നാസ്‌ക് നായന്മാറമൂല, അറ്റ് ലസ് സ്റ്റാര്‍ ആലംപാടി, എബിലിറ്റി തായല്‍, ആസ്‌ക് ആലംപാടി, യാസ്‌ക് റഹ്മാനിയ നഗര്‍, ഉദയ ആലംപാടി, കിംഗ് സ്റ്റാര്‍ എരിയപ്പാടി, യങ്ങ് സെലക്ട്ടഡ് ആലംപാടി എന്നീ ടീമുകളും കളിക്കളത്തിലിറങ്ങും

Post a Comment

0 Comments

Top Post Ad

Below Post Ad