Type Here to Get Search Results !

Bottom Ad

ജനപ്രതിനിധികള്‍ക്ക് സ്വീകരണവും മുസ്ലീം ലീഗ് രാഷ്ട്രീയ വിശദീകരണ സമ്മേളനവും 12ന് ചട്ടഞ്ചാലില്‍

evisionnews

ചട്ടഞ്ചാല്‍:(www.evisionnews.in) ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ വിജയിച്ച മുസ്ലീം ലീഗ് ജനപ്രതിനിധികള്‍ക്കും ഉദുമ മണ്ഡലം മുസ്ലീം ലീഗ് ജനറല്‍ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട ജലീല്‍ കോയയ്ക്കും സ്വീകരണവും രാഷ്ട്രീയ വിശദീകരണ പൊതുയോഗവും 12ന് ശനിയാഴ്ച വൈകുന്നേരം 4 മണിക്ക് ചട്ടഞ്ചാലില്‍ സംഘടിപ്പിക്കാന്‍ ടൗണ്‍ മുസ്ലീം ലീഗ് കമ്മിറ്റി യോഗം തീരുമാനിച്ചു. പരിപാടിയില്‍ പഴയകാല മുസ്ലീം ലീഗ് പ്രാദേശിക നേതാക്കളെ ആദരിക്കും. 

സയ്യിദ് സാദിഖലി ശിഹാബ്തങ്ങള്‍ പാണക്കാട്, മുസ്ലീം യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി സി.കെ. സുബൈര്‍, സിദ്ദീഖലി രാങ്ങാട്ടൂര്‍, ബഷീര്‍ വെള്ളിക്കോത്ത്, ഇബ്രാഹിം പള്ളങ്കോട്, എം.എല്‍.എമാര്‍, മുസ്ലീം ലീഗ്, യൂത്ത് ലീഗ് നേതാക്കള്‍ സംബന്ധിക്കും. 

ഇത് സംബന്ധമായി ചേര്‍ന്ന ചട്ടഞ്ചാല്‍ ടൗണ്‍ മുസ്ലീം ലീഗ് യോഗത്തില്‍ ഹുസൈനാര്‍ തെക്കില്‍ അധ്യക്ഷത വഹിച്ചു. കാസര്‍കോട് ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ടി.ഡി. കബീര്‍ തെക്കില്‍ ഉദ്ഘാടനം ചെയ്തു. അബൂബക്കര്‍ കണ്ടത്തില്‍ സ്വാഗതം പറഞ്ഞു. പരിപാടിയുടെ ഫണ്ട് ഉദ്ഘാടനം അബ്ദുല്‍ ഖാദര്‍ മീത്തല്‍ സംഘാടക സമിതി ചെയര്‍മാന്‍ സിദ്ദീഖ് മങ്ങാടന് നല്‍കി നിര്‍വ്വഹിച്ചു. റൗഫ് ബായിക്കര, ടി.ഡി. ഹസ്സന്‍ ബസരി, ഖാദര്‍ കണ്ണമ്പള്ളി, നൗഫല്‍ മങ്ങാടന്‍, മജീദ് ബെണ്ടിച്ചാല്‍, സലാം ബാഡൂര്‍, ഖാലിദ് ബി.എച്ച്, ലത്തീഫ്. ടി.ഡി, അബു മാഹിനാബാദ്, ഹസൈനാര്‍ പുത്തരിയടുക്കം, സഫ്‌വാന്‍ മങ്ങാടന്‍, നിയാസ് പുത്തരിയടുക്കം, ഖാദര്‍ ചട്ടഞ്ചാല്‍, സാജിദ്. സി.എച്ച്, മൊയ്തു തൈര, ഇബ്രാഹിം പള്ളത്തിങ്കാല്‍, സാദിഖ് ആലംപാടി, അഷ്‌റഫ് പൊയ്യക്കുളം, ഹാഷിം കുന്നാറ എന്നിവര്‍ സംബന്ധിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad