Type Here to Get Search Results !

Bottom Ad

വീരമൃത്യുവരിച്ച സൈനികരെ സ്മരിച്ചു സായുധസേനാ പതാകദിനം ആചരിച്ചു


കാസര്‍കോട്:(www.evisionnews.in) നാടിന് സുരക്ഷയൊരുക്കാന്‍ രാജ്യാതിര്‍ത്തി കാക്കുന്ന സൈനികരുടെ സേവനങ്ങള്‍ വിലമതിക്കാന്‍ സാധിക്കാത്തതാണെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എ ജി സി ബഷീര്‍. കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ജില്ലാ സൈനികക്ഷേമ ഓഫീസിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച സായുധസേനാ പതാകദിനാചരണവും വിമുക്തഭടസെമിനാറും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വിമുക്തഭടന്മാര്‍ക്കും രാജ്യത്തിനായി ജീവന്‍ത്യജിച്ച സൈനികരുടെ കുടുംബങ്ങള്‍ക്കും സമൂഹം അര്‍ഹമായ ആദരവ് നല്‍കണമെന്നും അദ്ദേഹം പറഞ്ഞു. ഡപ്യൂട്ടി കളക്ടര്‍ ബി അബ്ദുള്‍നാസര്‍ അധ്യക്ഷത വഹിച്ചു. ജില്ലാ സൈനിക ക്ഷേമബോര്‍ഡ് വൈസ്‌ചെയര്‍മാന്‍ ബ്രിഗേഡിയര്‍(റിട്ട) ടി സി അബ്രഹാം സ്വാതന്ത്ര്യ സമരസേനാനി റിട്ട ക്യാപ്ടന്‍ കെ എം കെ നമ്പ്യാര്‍ക്ക് നല്‍കി സൈനിക സ്മരണിക പ്രകാശനം ചെയ്തു. ജില്ലാ ലീഡ് ബാങ്ക് മാനേജര്‍ എന്‍ കെ അരവിന്ദാക്ഷന്‍, തീരദേശവികസന കോര്‍പറേഷന്‍ ഡയറക്ടര്‍ യു എസ് ബാലന്‍, റിട്ട. സ്‌ക്വാഡ്രന്‍ ലീഡര്‍ കെ നാരായണന്‍ നായര്‍, പി കൃഷ്ണന്‍, പി പി സഹദേവന്‍ എന്നിവര്‍ സംസാരിച്ചു. ജില്ലാ സൈനിക ക്ഷേമ ഓഫീസര്‍ എം പി ജോസഫ് സ്വാഗതവും എ എം ഖാദര്‍ നന്ദിയും പറഞ്ഞു. വിമുക്തഭട ബോധവല്‍ക്കരണ സെമിനാറില്‍ ജില്ലാ സൈനിക ക്ഷേമ ഓഫീസ് വെല്‍ഫയര്‍ ഒര്‍ഗനൈസര്‍ പി ചന്ദ്രന്‍ സംസാരിച്ചു. ഉദ്ഘാടന ചടങ്ങില്‍ എന്‍ സി സി കേഡറ്റുകള്‍ അതിഥികളെ ഫ്‌ളാഗ് അണിയിച്ചു. വീര്യമൃത്യുവരിച്ച സൈനികരെ ചടങ്ങില്‍ അനുസ്മരിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad