Type Here to Get Search Results !

Bottom Ad

വര്‍ഗ്ഗീയ ഭ്രാന്തിന് മതേതര ചികിത്സ നല്‍കാന്‍ തയ്യാറാവുക : യൂത്ത് ലീഗ്

evisionnews

ചട്ടഞ്ചാല്‍ : (www.evisionnews.in)ന്യൂനപക്ഷ-ഭൂരിപക്ഷ വര്‍ഗ്ഗീയ ചേരിതിരിവിലൂടെ കേരളം പിടിക്കാനിറങ്ങുന്നവര്‍ക്ക് ശക്തമായ ഷോക്ക് നല്‍കാന്‍ മതേതര കേരളം തയ്യാറാവണമെന്നും സൗഹൃദവും സമാധാനവും നാടിന് സമര്‍പ്പിക്കാന്‍ യുത സജ്ജമാകണമെന്നും ചട്ടഞ്ചാല്‍ ടൗണ്‍ മുസ്ലീം യൂത്ത് ലീഗ് എം.എസ്.എഫ് യുവജന വിദ്യാര്‍ത്ഥി സംഗമം അഭിപ്രായപ്പെട്ടു.

നന്മ ചെയ്യാന്‍ നിലകൊള്ളുന്നവരുടെ മതവും ജാതിയും നോക്കി നിലകൊള്ളുന്ന വെള്ളാപ്പള്ളിമാരല്ല നാടിന്നാവശ്യം. ജാതിഭേതം മതദ്വേഷം അരുതെന്ന് പറയുന്ന ഗുരുദേവന്മാരാണെന്നും യോഗം അഭിപ്രായപ്പെട്ടു. 

യൂത്ത് ലീഗ് ശാഖാ പ്രസിഡന്റ് അബു മാഹിനാബാദ് അധ്യക്ഷത വഹിച്ചു. മുസ്ലീം ലീഗ് ജില്ലാ കൗണ്‍സില്‍ അംഗം ഹുസൈനാര്‍ തെക്കില്‍ ഉദ്ഘാടനം ചെയ്തു. ഹാഷിം അരിയില്‍ പ്രമേയ പ്രഭാഷണം നടത്തി. റൗഫ് ബായിക്കര സ്വാഗതം പറഞ്ഞു. കാസര്‍കോട് ബ്ലോക്ക് പഞ്ചായത്ത് വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ടി.ഡി. കബീര്‍ തെക്കില്‍, പഞ്ചായത്ത് യൂത്ത് ലീഗ് പ്രസിഡന്റ് അന്‍വര്‍ കോളിയടുക്കം, ഹസന്‍ ബസരി ടി.ഡി, അബ്ദുല്‍ ഖാദര്‍ മീത്തല്‍, ഖാദര്‍ കണ്ണമ്പള്ളി, നൗഫല്‍ മങ്ങാടന്‍, സിദ്ദീഖ് മങ്ങാടന്‍ എന്നിവര്‍ പ്രസംഗിച്ചു. അബൂബക്കര്‍ കണ്ടത്തില്‍ റിട്ടേണിംഗ് ഓഫീസറായി. 

മുസ്ലീം യൂത്ത് ലീഗ് ഭാരവാഹികള്‍: ഹസൈനാര്‍ (പ്രസിഡന്റ്), അഷ്‌റഫ് പള്ളത്തുങ്കാല്‍, ഹാഷിം കുന്നാറ, നിയാസ് പുത്തരിയടുക്കം (വൈസ് പ്രസിഡന്റ്), സാജിദ്. സി.എച്ച് (ജനറല്‍ സെക്രട്ടറി), ലത്തീഫ് പള്ളത്തുങ്കാല്‍, സാദിഖ് ആലംപാടി, ബഷീര്‍ കുന്നാറ (ജോ. സെക്രട്ടറി), ഇബ്രാഹിം പള്ളത്തുങ്കാല്‍ (ട്രഷറര്‍).

എം.എസ്.എഫ് ഭാരവാഹികള്‍: സഫ്‌വാന്‍ മങ്ങാടന്‍ (പ്രസിഡന്റ്), ഗഫൂര്‍. ടി.ഡി, ഖാഷിഫ് ജാവിദ്, ആഷിഖ്.ടി.കെ (വൈസ് പ്രസിഡന്റ്), ഖാദര്‍ ചട്ടഞ്ചാല്‍ (ജനറല്‍ സെക്രട്ടറി) ഇംത്യാസ് ബാഡൂര്‍, ഇജാസ് ആച്ചിറവളപ്പ്, ആഷിഖ് ബാഡൂര്‍ (ജോ. സെക്രട്ടറി), ജാബിര്‍ കുന്നാറ മലബാര്‍ (ട്രഷറര്‍).

Post a Comment

0 Comments

Top Post Ad

Below Post Ad