Type Here to Get Search Results !

Bottom Ad

ചെന്നൈ പ്രളയം: ദുരിതബാധിതര്‍ക്ക് കെ.എം.സി.സിയുടെ ഒരു കോടിരൂപയുടെ സഹായം

evisionnews

ചെന്നൈ:(www.evisionnews.in) പ്രളയ ദുരിതബാധിതര്‍ക്ക് കെ.എം.സി.സി ചെന്നൈ ഒരു കോടി രൂപയുടെ അടിയന്തര ദുരിതാശ്വാസ പ്രവര്‍ത്തനം നടത്തും. പ്രളയംമൂലം കൂടുതല്‍ ദുരിതം അനുഭവിക്കുന്ന ചെന്നൈ, കാന്‍ജീപുരം, തിരുവളളൂര്‍ ജില്ലകളിലെ ജനങ്ങള്‍ക്കായി നടത്തുന്ന ഈ ദുരിതാശ്വാസ പ്രവര്‍ത്തനങള്‍ക്ക് ദുബായ്, ബാംഗ്ലൂര്‍ തുടങ്ങിയ കെ.എം.സി.സി യൂണിറ്റുകളുടെയും ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗിന്റെ വിവിധ പോഷക സംഘടനകളുടെയും തമിഴ്‌നാട് ഘടകത്തിന്റ സഹകരണത്തോടെയാണ് ഫണ്ട് സ്വരൂപിക്കുന്നത് . റിലീഫിന്റെ ഭാഗമായി പത്തായിരത്തോളം ദുരിതബാധിതര്‍ക്ക് റൊട്ടി, പാല്‍പ്പൊടി, ബിസ്‌കറ്റ്, വെളളം, വസ്ത്രങള്‍, പുതപ്പ്, മെഴുകുതിരി മുതലായവ വിതരണം ചെയ്യും.ദുരിതാശ്വാസവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്ക് കെ.എം.സി.സി സെക്രട്ടറി പി.കെ. പോക്കറിനെയും(8608616318) കോഓഡിനേറ്റര്‍ എ. ഷംസുദീനെയും(9840402784) ബന്ധപെടാവുന്നതാണ്. കൂടാതെ സംഭാവനകള്‍ സെക്രട്ടറിയുടെ പേരില്‍ ചെന്നൈ വുഡ്‌സ് റോഡിലുളള സൗത്ത് ഇന്ത്യന്‍ ബാങ്ക് അക്കൗണ്ടിലേക്ക്(നമ്പര്‍23948, ഐ.എഫ്.എസ്. സി കോഡ് sibl00002229) അയക്കാവുന്നതാണ്.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad