Type Here to Get Search Results !

Bottom Ad

ചാക്കോച്ചനെ നെഹ്‌റുയുവകേന്ദ്ര ആദരിച്ചു

evisionnews

കാസര്‍കോട്: (www.evisionnews.in) മറ്റുളളവര്‍ക്ക് സേവനം പ്രദാനം ചെയ്യുമ്പോഴാണ് മനുഷ്യന്‍ നന്മയുടെ പ്രതിരൂപമായി മാറുന്നതെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എ ജി സി ബഷീര്‍ പറഞ്ഞു. നെഹ്‌റു യുവകേന്ദ്രയുടെ ആഭിമുഖ്യത്തില്‍ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ സംഘടിപ്പിച്ച അന്തര്‍ദേശീയ വിഭിന്നശേഷിയുളളവരുടെ ദിനാചരണം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വിഭിന്നശേഷിയുളളവര്‍ക്ക് സംതൃപ്ത പൂര്‍ണ്ണമായ ജീവിത സാഹചര്യം ഒരുക്കുന്നതിലാണ് സമൂഹത്തിന്റെ വിജയം. ജില്ലയില്‍ എന്റോസള്‍ഫാന്‍ രോഗികളില്‍ നിരവധി വിഭിന്നശേഷിയുളളവരാണുളളത്. ഇവര്‍ക്ക് ഇനിയും ഒരുപാട് സേവനങ്ങള്‍ സമൂഹം നല്‍കേണ്ടിയിരിക്കുന്നു. നന്മയുടെ വെളിച്ചം സമൂഹത്തില്‍ കുറഞ്ഞ് കൊണ്ടിരിക്കുന്ന കാലഘട്ടത്തിലാണ് കാഞ്ഞിരപ്പൊയിയിലെ ന്യൂമലബാര്‍ പുനരധിവാസ കേന്ദ്രം നടത്തുന്ന വിഭിന്ന ശേഷിയുള്ള ചാക്കോച്ചനെ പോലെയുളളവര്‍ മാതൃകയാകുന്നത്. ഇത്തരത്തിലുളള അനേകം ചാക്കോച്ചന്‍മാരെയാണ് ഇന്നത്തെ സമൂഹത്തിനാവശ്യമെന്ന് പ്രസിഡണ്ട് പറഞ്ഞു. 

എ ഡി എം എച്ച് ദിനേശന്‍ അദ്ധ്യക്ഷത വഹിച്ചു. തുടര്‍ന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ചാക്കോച്ചനെ പൊന്നാടയണിയിച്ച് ആദരിച്ചു. ചുരുങ്ങിയത് പത്ത് പേര്‍ക്ക് സേവനം നല്‍കുമ്പോഴാണ് നമ്മുടെ ജീവിതം അര്‍ത്ഥപൂര്‍ണ്ണമാകുന്നത്. വികലാംഗനായ എനിക്ക് ഇത്രയും ചെയ്യാന്‍ സാധിക്കുമെങ്കില്‍ നിങ്ങള്‍ക്ക് ഇതിലധികം ചെയ്യാന്‍ സാധിക്കുമെന്ന് ചാക്കോച്ചന്‍ മറുപടി പ്രസംഗത്തില്‍ പറഞ്ഞു. നെഹ്‌റു യുവകേന്ദ്രയുടെ ജില്ലാ യൂത്ത് കോ-ഓര്‍ഡിനേറ്റര്‍ എം അനില്‍ കുമാര്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ കെ ടി ശേഖര്‍, സുകുമാരന്‍ കുതിരപ്പാടി, മോഹനന്‍ മാങ്ങാട്, പി മഹിമ എന്നിവര്‍ സംസാരിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad