Type Here to Get Search Results !

Bottom Ad

ചെന്നൈയിലെ ആശുപത്രിയില്‍ ഓക്‌സിജന്‍ ലഭിക്കാതെ 18 രോഗികള്‍ മരിച്ചു


ചെന്നൈ: (www.evisionnews.in) ചെന്നൈയിലെ ആശുപത്രിയില്‍ ഓക്‌സിജന്‍ ലഭിക്കാതെ 18 രോഗികള്‍ മരിച്ചു. നന്ദംപാക്കത്തെ എം.ഒ.ടി ഇന്റര്‍നാഷനല്‍ ആശുപത്രിയിലാണ് സംഭവം. വൈദ്യുതി വിതരണം തടസ്സപ്പെട്ടതിനെ തുടര്‍ന്ന് ഓക്‌സിജന്‍ സംവിധാനം തകരാറിലായിരുന്നു. 

ഐ.സി.യുവില്‍ കിടന്ന രോഗികളാണ് ശ്വാസം കിട്ടാതെ മരിച്ചത്. കനത്ത മഴ നാശം വിതച്ച ചെന്നൈയില്‍ കഴിഞ്ഞ കുറേ ദിവസമായി വൈദ്യുതി വിതരണം തടസ്സപ്പെട്ട നിലയിലാണ്. പല നഗരങ്ങളും വെള്ളപ്പൊക്കത്തിലാണ്. രക്ഷാപ്രവര്‍ത്തനത്തിന് കരസേനയും നാവികസേനയും ദേശീയ ദുരന്തനിവാരണസേനയും രംഗത്തുണ്ട്. വിവിധയിടങ്ങളില്‍ നിന്നായി 50,000ല്‍ അധികം പേരെ രക്ഷപ്പെടുത്തി. ഇന്നും ഇന്നലെയുമായി മഴയില്‍ അല്പം കുറവുണ്ടെന്ന് തമിഴ്‌നാട് സര്‍ക്കാര്‍ അറിയിച്ചു. തമിഴ്‌നാട്ടില് ഭക്ഷണത്തിനും കുടിവെള്ളത്തിനും കടുത്ത ക്ഷാമമാണ് നേരിടുന്നത്. ഇതിനു പുറമെ പകര്‍ച്ചവ്യാധി ഭീഷണിയും സംസ്ഥാനം നേരിടുന്നുണ്ട്. പ്രളയത്തില്‍ ഇതുവരെ 269 പേര്‍ മരിച്ചിട്ടുണ്ട്. ചെന്നൈ സെന്‍ട്രല്‍ സ്റ്റേഷനില്‍ നിന്ന് കേരളത്തിലേക്കടക്കം വിവിധ ഭാഗങ്ങളിലേക്കുള്ള സര്‍വീസുകള്‍ റദ്ദാക്കിയിട്ടുണ്ട്. 

Keywords: chennai-hospital-eighteen-patients-dead
Tags

Post a Comment

0 Comments

Top Post Ad

Below Post Ad