Type Here to Get Search Results !

Bottom Ad

പ്രളയബാധിതര്‍ക്ക് എസ്ബിഐയുടെ കൈത്താങ്ങ്


കാസര്‍കോട്: (www.evisionnews.in) വായ്പയുടെ പ്രതിമാസ ഗഡു അടയ്ക്കുന്നതില്‍ താമസം വരുത്തുന്നതിന് ഈടാക്കുന്ന പിഴയില്‍നിന്നു പ്രളയദുരിതമനുഭവിക്കുന്ന ചെന്നൈയിലേയും മറ്റു ജില്ലകളിലേയും വായ്പക്കാരെ എസ്ബിഐ ഒഴിവാക്കി. ഭവന, വാഹന, വ്യക്തിഗത വായ്പകളുടെ നവംബര്‍, ഡിസംബര്‍ മാസങ്ങളിലെ പ്രതിമാസ അടവിനാണ് ഈ ഇളവു ലഭിക്കുക.

കൂടാതെ ഭവന വായ്പ ടോപ് അപ്, സ്വര്‍ണപ്പണയം, വ്യക്തിഗത വായ്പ, പെന്‍ഷന്‍ വായ്പ തുടങ്ങിയവയ്ക്കുള്ള പ്രോസസിംഗ് ഫീസും ഒഴിവാക്കിയിട്ടുണ്ട്. കാര്‍ അറ്റക്കുറ്റപ്പണികള്‍ക്കു പ്രത്യേക വായ്പ ലഭ്യമാക്കും. മൂന്നു മാസത്തെ ശമ്പളത്തിനു തുല്യമായ തുക സാലറി അഡ്വാന്‍സ് വായ്പയായും നല്കും.

ബാങ്കിന്റെ ഇടപാടുകാര്‍ക്കു പെട്ടെന്നു കാഷ് ലഭ്യമാക്കുന്നതിനായി പ്രളയബാധിത പ്രദേശങ്ങളില്‍ ബാങ്ക് പ്രത്യേക കാഷ് പോയിന്റുകള്‍ തുറക്കും. ബോട്ട്, ഓട്ടോ റിക്ഷ, മൊബൈല്‍ വാന്‍, മൊബൈല്‍ എടിഎം, മറ്റു ചെറു ഉപകരണങ്ങള്‍ എന്നിവ വഴിയാണ് കാഷ് ലഭ്യമാക്കുക. ബിസിനസ് കറസ്‌പോണ്ടന്റുമാരേയും നിയോഗിച്ചിട്ടുണ്ട്.

ബാങ്ക് നിരവധി ദുരിതാശ്വാസ നടപടികള്‍ എടുത്തുവരുന്നു. പ്രളയം ബാധിക്കാത്ത പ്രദേശങ്ങളില്‍നിന്നു ഭക്ഷണം, കുടിവെള്ളം, മരുന്ന്, ബ്‌ളാങ്കറ്റ്, പാത്രങ്ങള്‍ തുടങ്ങിയവ ശേഖരിച്ചു വിതരണം ചെയ്യുന്നതിനു ബാങ്കു മുന്‍കൈ എടുത്തു പ്രവര്‍ത്തിക്കുന്നുണ്ട്. ആരോഗ്യ അവബോധ ക്യാമ്പുകളും മെഡിക്കല്‍ ക്യാമ്പുകളും സംഘടിപ്പിച്ചുവരികയാണെന്നു എസ്ബിഐ ചെന്നൈ സര്‍ക്കിള്‍ ചീഫ് ജനറല്‍ മാനേജര്‍ മഹേഷ് ബാബു അറിയിച്ചു.

എസ്ബിഐ ലൈഫ് ഇന്‍ഷുറന്‍സ്, ജനറല്‍ ഇന്‍ഷുറന്‍സ് എന്നിവയുടെ കീഴില്‍ വരുന്ന ലൈഫ്, അപകട, പ്രോപ്പര്‍ട്ടി പോളിസികളുടെ സെറ്റില്‍മെന്റ് വേഗത്തിലാക്കുമെന്നും ബാങ്ക് അറിയിച്ചിട്ടുണ്ട്. ഇതിനായി ശാഖകളില്‍ ഹെല്‍പ് ഡെസ്‌കു തുറന്നിട്ടുണ്ട്. പ്രളയം ബാധിച്ച സ്ഥലങ്ങളില്‍ ബാങ്കിന്റെ പ്രവൃത്തിസമയത്തിനുശേഷവും ശാഖകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ചെന്നൈയിലെ ജനങ്ങള്‍ക്കു കാഷ് ലഭ്യമാക്കുന്നതിനായി ഞായറാഴ്ചയും ശാഖകള്‍ തുറന്നു പ്രവര്‍ത്തിച്ചതായി മഹേഷ് ബാബു അറിയിച്ചു.

Keywords: chennai-flood-relief-from-sbi


Post a Comment

0 Comments

Top Post Ad

Below Post Ad