Type Here to Get Search Results !

Bottom Ad

സൈഡ് നല്‍കിയില്ലെന്നാരോപിച്ച് ബസ് ഡ്രൈവറെ മര്‍ദ്ദിച്ചു; നിയന്ത്രണംവിട്ട ബസ് ഫൂട്പാത്തിലേക്ക് പാഞ്ഞുകയറി


കാസര്‍കോട് (www.evisionnews.in): സൈഡ് നല്‍കിയില്ലെന്നാരോപിച്ച് കാറിലെത്തിയയാള്‍ സ്വകാര്യ ബസ് ഡ്രൈവറെ മര്‍ദ്ദിച്ചു. നിയന്ത്രണംവിട്ട ബസ് ഫുട്പാത്തിലേക്ക് പാഞ്ഞുകയറി. സംഭവ സമയത്ത് ഫുട്പാത്തില്‍ യാത്രക്കാരില്ലാത്തതിനാല്‍ അപകടമൊഴിവായി. 

ചൊവ്വാഴ്ച രാവിലെ പത്ത് മണിയോടെ കാസര്‍കോട് ജനറല്‍ ആശുപത്രിക്ക് മുന്‍വശത്തെ ബസ് സ്റ്റാന്റിലാണ് സംഭവം. കാഞ്ഞങ്ങാട് -കാസര്‍കോട് റൂട്ടിലോടുന്ന സ്വകാര്യ ബസ് ഡ്രൈവര്‍ മധൂര്‍ സ്വദേശി പ്രസാദി (30)നാണ് മര്‍ദ്ദനമേറ്റത്. ഇയാളെ ജനറല്‍ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. 

കാഞ്ഞങ്ങാട് ഭാഗത്ത് നിന്ന് വരികയായിരുന്ന ബസ് പഴയ ബസ് സ്റ്റാന്റിലേക്ക് പ്രവേശിക്കുന്നതിനിടെ സൈഡ് നല്‍കിയില്ലെന്നാരോപിച്ച് കാര്‍ ബസിന് കുറുകെ ഇടുകയും ബസിനുള്ളില്‍ കയറി ഡ്രൈവരെ മര്‍ദ്ദിക്കുകയും ചെയ്തത്. ഇതിനിടയില്‍ നിയന്ത്രണം വിട്ട ബസ് ഫുട്പാത്തിലേക്ക് പാഞ്ഞുകയറുകയായിരുന്നു. 


Keywords; Kasaragod-news-bus-accident




Post a Comment

0 Comments

Top Post Ad

Below Post Ad