Type Here to Get Search Results !

Bottom Ad

ബാബരി ഇന്ത്യാ ചരിത്രത്തിലെ കരിദിനം

എം.എ നജീബ്‌

evisionnews

ഇന്ത്യാ ചരിത്രത്തിലെ ഏറ്റവും ഇരുണ്ട ദിനമായിരുന്നു 1992 ഡിസംബര്‍ 6.വര്‍ഗ്ഗിയ ഫാസിസ്റ്റുകള്‍ ഇന്ത്യന്‍ മതേതരത്വത്തിന്റെ പ്രതീകമായിരുന്ന ബാബരി മസ്ജിദ് തകര്‍ത്തെറിഞ്ഞത് അന്നാണ്.
പള്ളിയോടപ്പം തകര്‍ന്ന് വീണത് രാജ്യംകാത്തു സൂക്ഷിച്ച മതേതര പാരമ്പര്യമായിരുന്നു അതു കൊണ്ട് തന്നെ പള്ളിതകര്‍ത്ത നടപടിയെ അക്കാലത്ത് 120 ഓളം ലോകരാഷ്ട്രങ്ങള്‍ അപലപിക്കുകയും ഇന്ത്യയെ പ്രതിഷേധമറിയിക്കുകയും ചെയ്തു.(www.evisionnews.in)
ഗാന്ധിജിയുടെ വധത്തിന് ശേഷം രാജ്യം നേരിട്ട ഏറ്റവും വലിയ ദുരന്തമാണ് ബാബരി തകര്‍ക്കപ്പെട്ടതിലൂടെ സംഭവിച്ചിരിക്കുന്നതെന്ന് അന്നത്തെ ഉപരാഷ്ട്രപതി കെ.ആര്‍ നാരായണന്റെ പ്രതികരണം ഇതിന്റെ ഗൗരവം ഉള്‍കൊണ്ടതായിരുന്നു.ബാബരി മസ്ജിദ്-രാമജന്മഭൂമി തര്‍ക്കം പെട്ടെന്ന് പൊട്ടിമുള്ളച്ചതായിരുന്നുല്ല.ഏകദേശം ഒരു നൂറ്റാണ്ടിന്റെ പഴക്കമുണ്ടതിന്


1526 ല്‍ ഡല്‍ഹി സുല്‍ത്താനായിരുന്ന ഇബ്രാഹിം ലോദിയെ പാനിപറ്റ് യുദ്ധത്തില്‍ പരാജയപ്പെടുത്തി മുഹമ്മദ് സഹിറുദ്ധീന്‍ ബാബര്‍ മുഗള്‍ സമൃാജ്യത്തിന് തുടക്കമിട്ടു.1528 ല്‍ ബാബര്‍ ചക്രവര്‍ത്തിയുടെ നിര്‍ദ്ദേശ പ്രകാരം അദ്ദേഹത്തിന്റെ പട്ടാള മേധാവി മീര്‍ബാഖി അയോദ്ധ്യയിലെ തരിശായ സ്ഥലത്ത് ഒരുപള്ളി നിര്‍മ്മിച്ചു ഇതാണ് പിന്നീട് ബാബരി മസജിദ് എന്ന് പേരിലറിയപ്പെട്ടത്.അക്കാലത്ത് അവിടെ പ്രശ്‌നങ്ങള്‍ ഒന്നും ഉണ്ടായിരുന്നില്ല

ഹിന്ദു- മുസ്ലിം സൗഹാര്‍ദ്ധം തകര്‍ക്കണമെന്ന ലക്ഷ്യത്തോടെ ബ്രട്ടീഷ് ഓഫീസറായ എച്ച്.ആര്‍ നെവില്‍ ഒരു കള്ളകഥ പുറത്ത് വിട്ടു.1528 ബാബര്‍ ചക്രവര്‍ത്തി അയോദ്ധ്യയില്‍ ഒരാഴ്ച താമസിക്കുകയും അവിടത്തെ പുരാതനമായ ക്ഷേത്രത്തെ നശിപ്പിക്കുകയും തല്‍സ്ഥലത്ത് പള്ളി നിര്‍മ്മിക്കുകയും ചെയ്തു.ഈ കള്ളക്കഥയാണ് പിന്നീടൂള്ള പ്രശ്‌നങ്ങള്‍ക്കെല്ലാം വഴിതെളിച്ചത്.

1885 ല്‍ അയോദ്ധ്യയിലെ മുഖ്യപുരോഹിദനായ രഖുബീര്‍ദാസ് ഫൈസാബാദ് കോടതിയില്‍ ഹരജി നല്‍കി. പള്ളിയുടെ മതില്‍ കെട്ടിനകത്ത് ക്ഷേത്രം പണിയാനുള്ള അനുമതി നല്‍കണമെന്നാണ് ഹര്‍ജി.എന്നാല്‍ ഇത്തരം ഒരു അപേക്ഷ കോടതി തള്ളുകയായിരുന്നു.പിന്നീട് 1934 ല്‍ നടന്ന വര്‍ഗ്ഗീയ വേളയില്‍ പള്ളിക്ക് കേട്പാട് സംഭവിച്ചിരുന്നെങ്കിലും സര്‍ക്കാര്‍ ചെലവില്‍ (www.evisionnews.in)  തന്നെ അവ നന്നാക്കി കൊടുക്കപ്പെട്ടു.സ്വാതന്ത്രത്തിന് മുമ്പ് ബാബരി വിഷയം കത്തി നിന്നിരുന്നു.നിരവധി വ്യവഹാരങ്ങള്‍ ഇതുമായി ബന്ധപ്പെട്ട് നടന്നിരുന്നു. 1986 ഫെബ്രവരി 1 ന് ഹൈന്ദവ വിഭാഗത്തിന് കുറച്ച് സമയത്തേക്ക പൂജ നടത്താന്‍ പൂട്ടിയിട്ട പള്ളി തുറന്നു കൊടുക്കാന്‍ അവിടത്തെ ജില്ലാകോടതി ഉത്തരവിടുകയും അത് നടപ്പാക്കുകയും ചെയ്തിരുന്നു
1989 ല്‍ തര്‍ക്കഭൂമി ഹിന്ദുക്കള്‍ക്ക് കൈമാറണമെന്ന പ്രമേയവുമായി ബി.ജെ.പി രംഗത്ത് വന്നു.

അയോദ്ധ്യയിലെ തര്‍ക്ക സ്ഥലത്ത് കോടതി വിധി ലംഘിച്ച് ശിലയിടുമെന്ന് വിശ്വഹിന്ദുപരിഷത്ത് 1989 ല്‍ പ്രഖ്യാപിക്കുക വഴി പ്രശ്‌നം രൂക്ഷമാവുകയാണ് ചെയ്തത്. മുമ്പേ പ്രഖ്യാപിച്ച പ്രകാരം അയോദ്ധ്യയിലേക്ക് കര്‍സേവ നടത്താനുള്ള സംഘം 1992 ഡിസംബര്‍ 2 ന് തന്നെ രാജ്യത്തിന്റെ പലഭാഗത്തു നിന്നും പുറപ്പെട്ടിരുന്നു. ഇത് മുന്‍കൂട്ടി മനസ്സിലാക്കിയ യു.പിയിലെ ബി.ജെ.പി സര്‍ക്കാരും കേന്ദ്രസര്‍ക്കാരും ഏത് സ്ഥിതിയും നേരിടും എന്ന് പറഞ്ഞിരുന്നെങ്കിലും പൊളിക്കാനെത്തിയ സംഘത്തെ തടയാന്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്ക് സാധിച്ചില്ല.

ഡിസംബര്‍ 5 ന് ലക്ഷകണക്കിന് കര്‍സേവകര്‍ അയോദ്ധ്യയില്‍ എത്തിച്ചേരുകയും ചെയ്തിരുന്നു.ഡിസംബര്‍ 6ന് മുമ്പേ പ്രഖ്യാപിച്ചത് പോലെ അയോദ്ധ്യയിലെത്തിയ സംഘം പള്ളിവളപ്പിലേക്ക് ഇരച്ച് കയറി ആയുധങ്ങള്‍ ഉപയോഗിച്ച് പള്ളി തകര്‍ക്കുകയാണ് (www.evisionnews.in)  അന്നുണ്ടായത്. ഉത്തര്‍പ്രദേശിലെ ബി.ജെ.പി സര്‍ക്കാറിന്റെ  നിസ്സംഗതയാണ് പ്രധാന കാരണമെന്നാരോപിച്ച് കല്ല്യാണ് സിംഗ് സര്‍ക്കാരിനെ കേന്ദ്ര സര്‍ക്കാര്‍ പിരിച്ചു വിടുകയുണ്ടായി.

രാജ്യത്ത് വ്യാപകമായ വര്‍ഗ്ഗീയ ലഹളകള്‍ക്ക് പള്ളി തകര്‍ക്കല്‍ കാരണമായിരുന്നു.പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍ അടക്കമുള്ള നേതാക്കള്‍ കേരളത്തില്‍ ഇതിന്റെ പേരില്‍ മതസൗഹാര്‍ദ്ധം തകര്‍ക്കരുതെന്ന് ആഹ്വാനം നല്‍കിയിരുന്നു

രാജ്യത്ത് അസഹിഷ്ണുതയുടെ  പുതിയ സംഭവങ്ങള്‍ അരങ്ങേറുന്ന ഈ കാലത്ത് ഡിസംബര്‍ 6 ഒരു ഓര്‍മ്മപ്പെടുത്തലായി നില്‍ക്കുകയാണ്. (www.evisionnews.in) " ബാബരി തകര്‍ത്തവര്‍ ഇന്ത്യയുടെ പൈതൃകം തകര്‍ത്തവരാണ്. അവര്‍ക്ക് ഹിന്ദുത്വം എന്തെന്നറിയില്ല. അവിടെ പ്രതിഷ്ഠിച്ച് രാമന്‍ രാമാണത്തിലെ രാമനല്ല മാനവികതയുടെ നെഞ്ചത്താണ് അവര്‍ പിക്കാസ് കൊണ്ട് കുത്തിയത് " എന്ന് കവി ഒ.എന്‍.വിയുടെ വാക്കുകള്‍ ഇന്നും പ്രസക്തമാണ്


Tags

Post a Comment

0 Comments

Top Post Ad

Below Post Ad