Type Here to Get Search Results !

Bottom Ad

സത്യവിശ്വാസിയുടെ ദിനരാത്രങ്ങള്‍ പ്രകാശനം ചെയ്തു


മുളിയാര്‍:(www.evisionnews.in) ഇക്ബാല്‍ ഹയര്‍സെക്കണ്ടറി സ്‌കൂള്‍ റിട്ട പ്രിന്‍സിപ്പല്‍ മുഹമ്മദ് ഹനീഫ കൊടവഞ്ചി രചിച്ച സത്യവിശ്വാസിയുടെ ദിനരാത്രങ്ങള്‍ എന്ന ഗ്രന്ഥം കാസര്‍കോട് സംയുക്ത ജമാഅത്ത് ഖാസി പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാര്‍ കാസര്‍കോട് സാഹിത്യ വേദി പ്രസിഡണ്ട് റഹ്മാന്‍ തായലങ്ങാടിക്ക് നല്‍കി പ്രകാശനം ചെയ്തു. ബോവിക്കാനം ജമാഅത്ത് പ്രസിഡണ്ട് കെ.ബി മുഹമ്മദ് കുഞ്ഞി അധ്യക്ഷത വഹിച്ചു. തളങ്കര മാലികദീനാര്‍ ഖത്തീബ് അബ്ദുല്‍ മജീദ് ബാഖവി മുഖ്യ പ്രഭാഷണം നടത്തി. ബോവിക്കാനം ഖത്തീബ് ഇ.പി ഹംസത്തുസഅദി ഗ്രന്ഥം പരിചയപ്പെടുത്തി. മല്ലം ഖത്തീബ് യൂസുഫ് സഅദി, ഇക്ബാല്‍ ഹയര്‍സെക്കണ്ടറി സ്‌കൂള്‍ അധ്യപകരായ കെ.ജെ സ്‌കറിയ, ജി. സതികുമാര്‍, ബോവിക്കാനം ജമാഅത്ത് സെക്രട്ടറി ഹംസ തെക്കേപള്ള, സംഘാടക സമിതി കണ്‍വീനര്‍ ശരീഫ് കൊടവഞ്ചി പ്രസംഗിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad