Type Here to Get Search Results !

Bottom Ad

മണ്ണിന്റെ മൂല്യം വിളിച്ചോതി സെമിനാര്‍

കാസര്‍കോട്:(www.evisionnews.in)ഒരു ഇഞ്ച് മണ്ണ് ഉണ്ടാകാന്‍ 1000 വര്‍ഷംവരെ വേണ്ടിവരുമെന്നും മണ്ണിന്റെ മൂല്യം മനസിലാക്കാന്‍ നമുക്ക് കഴിയേണ്ടതുണ്ടെന്നും സെമിനാര്‍ അഭിപ്രായപ്പെട്ടു. അന്താരാഷ്ട്ര മണ്ണ് ദിനത്തിന്റെ ഭാഗമായി മണ്ണ് പര്യവേഷണ-സംരക്ഷണ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടത്തിയ സെമിനാറിലാണ് മണ്ണിന്റെ മൂല്യം വിശദമാക്കിയത്. ജില്ലാ കളക്ടര്‍ പി എസ് മുഹമ്മദ് സഗീറിന്റ അദ്ധ്യക്ഷതയില്‍ നടന്ന സെമിനാര്‍ എല്‍ എ നെല്ലിക്കുന്ന് എം എല്‍ എ ഉദ്ഘാടനം ചെയ്തു. 

കൃഷിക്കായി 16 മൂലകങ്ങള്‍ മണ്ണില്‍ നിന്നും ലഭിക്കേണ്ടതുണ്ട്. ജില്ലയില്‍ കൂടുതലായി കണ്ടു വരുന്നത് ചെങ്കല്‍ മണ്ണാണ്. ഇതില്‍ ഇരുമ്പിന്റെ അംശം കൂടുതല്‍ ഉളളതിനാല്‍ അമ്ലത ഉണ്ടാകുന്നു. അമ്ലതകാരണം മണ്ണിലെ പോഷകമൂല്ല്യങ്ങള്‍ വലിച്ചെടുക്കാന്‍ ചെടികള്‍ക്ക് കഴിയാത്ത അവസ്ഥയുണ്ട്. കുമ്മായം, ജിപ്‌സം, കക്ക തുടങ്ങിയവ ഉപയോഗിക്കുക വഴി മണ്ണിന്റെ അംമ്ലാംശം കുറക്കാന്‍ കഴിയും. മണ്ണിലെ അമ്ലാംശമാണ് ഫംഗസ് രോഗങ്ങള്‍ക്കും കാരണമാകുന്നത്. കാസര്‍കോട്ടെ മണ്ണിന് ഫോസ്ഫറസ്, മഗ്നീഷ്യം, ബോറോണ്‍ എന്നി മൂലകങ്ങളുടെ കുറവും കണ്ടു വരുന്നുണ്ട്. എല്ലുപൊടി ഉപയോഗിക്കുക വഴി ഫോസ്ഫറസിന്റെയും മഗ്നീഷ്യം സള്‍ഫേറ്റ് ഉപയോഗിക്കുക വഴി മഗ്നീഷ്യത്തിന്റെയും പച്ചിലവളങ്ങള്‍ ഉപയോഗിക്കുക വഴി ബോറോണിന്റെയും കുറവ് പരിഹരിക്കാവുന്നതാണെന്ന് സെമിനാര്‍ അവതരിപ്പിച്ചുകൊണ്ട് സി പി സി ആര്‍ ഐ പ്രിന്‍സിപ്പാള്‍ സയന്റിസ്റ്റ് സുബ്രഹ്മണ്യന്‍, ആത്മ പ്രൊജക്ട് ഡയക്ടര്‍ ജോണ്‍ അലക്‌സ്, അസിസ്റ്റന്റ് സോയില്‍ കെമിസ്റ്റ് വി മുരുകന്‍, അഗ്രികള്‍ച്ചര്‍ ഡെപ്യൂട്ടി ഡയക്ടര്‍ സുനില്‍ കുമാര്‍ എന്നിവര്‍ അഭിപ്രായപ്പെട്ടു. ചടങ്ങില്‍ തെരഞ്ഞെടുത്ത കര്‍ഷകര്‍ക്ക് സോയില്‍ ഹെല്‍ത്ത് കാര്‍ഡ് പി ബി അബ്ദുള്‍ റസാഖ് എം എല്‍ എ വിതരണം ചെയ്തു. സ്‌ക്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി സംഘടിപ്പിച്ച ലെഖനം, പെയിന്റിംഗ് മത്സരങ്ങളിലെ വിജയികള്‍ക്കുളള സമ്മാനദാനം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എ ജി സി ബഷീര്‍ നിര്‍വഹിച്ചു. ജില്ലാ മണ്ണ് സംര

ക്ഷണ ഓഫീസര്‍ വി എം അശോക് കുമാര്‍ സ്വാഗതവും സോയില്‍ സര്‍വ്വേ അസിസ്റ്റന്റ് ഡയറക്ടര്‍ കെ പി മിനിമോള്‍ നന്ദിയും പറഞ്ഞു.

Post a Comment

0 Comments

Top Post Ad

Below Post Ad