Type Here to Get Search Results !

Bottom Ad

ബീഫ് ഫെസ്റ്റിവല്‍ നടത്തിയാല്‍ തെലങ്കാനയില്‍ ദാദ്രി ആവര്‍ത്തിക്കും-ബി.ജെ.പി എം.എല്‍.എ


ഹൈദരാബാദ്: (www.evisionnews.in) ഹൈദരാബാദിലെ ഒസ്മാനിയ യൂണിവേഴ്‌സിറ്റിയില്‍ ബീഫ് ഫെസ്റ്റിവെല്‍ നടത്തിയാല്‍ തെലങ്കാനയില്‍ ദാദ്രി ആവര്‍ത്തിക്കുമെന്ന് ബിജെപി എംഎല്‍എ രാജാ സിംഗിന്റെ ഭീഷണി. പശുവിനെ സംരക്ഷിക്കുന്നതിന് വേണ്ടി ഏതറ്റം വരെ പോകുമെന്ന് പ്രഖ്യാപിച്ച കൊല്ലാനും മരിക്കാനും മടിയില്ലെന്നും മുന്നറിയിപ്പും നല്‍കി.

തെലങ്കാനയില്‍ ദാദ്രിയിലേതുപോലുള്ള സംഭവങ്ങള്‍ ഉണ്ടാവുമെന്ന് ഞങ്ങള്‍ മുന്നറിയിപ്പു നല്‍കുന്നു. പശുവിനെ സംരക്ഷിക്കുന്നതിനായി ജീവന്‍ വെടിയാനും കൊല്ലാനും ഞങ്ങള്‍ക്ക് മടിയില്ല.' ബീഫ് ഫെസ്റ്റിവെലിന്റെ സംഘാടകരെ വെല്ലുവിളിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു. 'ജനങ്ങള്‍ക്ക് അവര്‍ക്കിഷ്ടമുള്ളത് ഭക്ഷിക്കാനുള്ള അവകാശമുണ്ട്. പക്ഷെ അവര്‍ ആരുടെയും മതവികാരത്തെ വ്രണപ്പെടുത്താന്‍ പാടില്ല. മതവികാരങ്ങള്‍ വ്രണപ്പെടുമെന്നുണ്ടെങ്കില്‍ ഇത്തരം ഫെസ്റ്റിവെലുകള്‍ നിര്‍ത്തലാക്കാനുള്ള അവകാശം നമുക്കുണ്ട്.' എം.എല്‍.എ പറഞ്ഞു. ഹൈദരാബാദിലെ ഒസ്മാനിയ യൂണിവേഴ്‌സിറ്റിയിലെ വിദ്യാര്‍ത്ഥികള്‍ ഡിസംബര്‍ 10നാണ് ബീഫ് ഫെസ്റ്റിവല്‍ നടത്തുമെന്ന് പ്രഖ്യാപിച്ചത്.

ബീഫ് ഫെസ്റ്റിവല്‍ എന്ത് വില കൊടുത്തും തടയുമെന്നും രാജാ സിങ് പറഞ്ഞു. താനൊരു ഹിന്ദുവാണ്. പശുവിനെ സംരക്ഷിക്കുകയെന്നത് ഹിന്ദുവിന്റെ ധര്‍മ്മമാണ്. അതു പറഞ്ഞിട്ടു മനസിലാത്തവരെ പാഠം പഠിപ്പിക്കാന്‍ മറ്റുവഴികളുണ്ടെന്നും അദ്ദേഹം മുന്നറിയിപ്പു നല്‍കി. ബീഫ് ഫെസ്റ്റിവെലിനെതിരെയുളള തന്റെ കാമ്പെയ്‌നിനു ബി.ജെ.പിയുടെ പിന്തുണയുണ്ടോയെന്ന കാര്യം തന്നെ സംബന്ധിച്ച് പ്രാധാന്യമുള്ളതല്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഹിന്ദുവിന്റെ ധര്‍മ്മമാണ് താന്‍ ചെയ്യുന്നത്. ഗോമാതയുടെ അനുഗ്രഹം കൊണ്ടാണ് താന്‍ എം.എല്‍.എയായതെന്നും അദ്ദേഹം പറഞ്ഞു. 

ദാദ്രി സംഭവം തെലങ്കാനയില്‍ ആവര്‍ത്തിക്കരുതെന്ന് ആഗ്രഹിക്കുന്നതിനാല്‍ ബീഫ് ഫെസ്റ്റിവല്‍ സംഘാടകരോട് പരിപാടി ഉപേക്ഷിക്കാനും ബി.ജെ.പി എം.എല്‍.എ ആവശ്യപ്പെട്ടു. 37 വയസുകാരനായ രാജാ സിങ് നിരവധി കൊലപാതക കേസുകളില്‍ പ്രധാന പ്രതിയാണ്. 2008ല്‍ രണ്ട് ക്രിസ്ത്യന്‍ മതപ്രചാരകരെ കൊലപ്പെടുത്തിയ കേസില്‍ മുഖ്യപ്രതിയായിരുന്ന രാജാ സിങ്. നിരവധി വര്‍ഗ്ഗീയ കലാപ കേസുകളിലും ആരോപണ വിധേയനാണ്. എന്നാല്‍ കൊലപാതക കേസുകളില്‍ നിന്നെല്ലാം മോചിക്കപ്പെടുകയാണ് ഉണ്ടായിട്ടുള്ളത്. ബജ്രംഗ്ദള്‍ പ്രവര്‍ത്തകനായ രാജാസിങ് 2014ല്‍ ആണ് ബി.ജെ.പിയില്‍ ചേര്‍ന്നത്. 

Keywords: hyderabad-beef-festival-bjp-mla-raja-singh
Tags

Post a Comment

0 Comments

Top Post Ad

Below Post Ad