Type Here to Get Search Results !

Bottom Ad

ബാബ രാംദേവിന്റെ പതഞ്ജലി ആട്ട നൂഡില്‍സില്‍ കീടങ്ങള്‍ കണ്ടെത്തി


ഹരിയാന: (www.evisionnews.in) യോഗ ഗുരു രാംദേവ് പുറത്തിറക്കിയ പതഞ്ജലി ആട്ട നൂഡില്‍സ് വീണ്ടും വെട്ടില്‍. നൂഡില്‍സ് പാക്കറ്റില്‍ കീടങ്ങളെ കണ്ടെത്തിയെന്നതാണ് പുതിയ വാര്‍ത്ത. നര്‍വാണയിലെ സ്വദേശി സ്റ്റോറില്‍ നിന്നും നൂഡില്‍സ് വാങ്ങിയയാളാണ് സീല്‍ ചെയ്ത പാക്കറ്റിനുള്ളില്‍ കീടങ്ങളെ കണ്ടെത്തിയത്. നൂഡില്‍സ് താനാണ് വിറ്റതെന്ന് കടയുടമയും സ്ഥിരീകരിച്ചിട്ടുണ്ട്. ഇയാള്‍ പതഞ്ജലിയ്‌ക്കെതിരെ നിയമനടപടി സ്വീകരിക്കാന്‍ തീരുമാനിച്ചിരിക്കുകയാണ്. നൂഡില്‍സ് പുറത്തിറങ്ങിയതിനു പിന്നാലെ തങ്ങളുടെ അംഗീകാരം ഇല്ലാതെയാണ് രാംദേവ് നൂഡില്‍സ് പുറത്തിറക്കിയതെന്നു വെളിപ്പെടുത്തി എഫ്.എസ്.എസ്.എ.ഐ രംഗത്തുവന്നിരുന്നു. തുടര്‍ന്ന് പതഞ്ജലി ആയുര്‍വേദിന് ഭക്ഷ്യസുരക്ഷാ അതോറിറ്റി കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയതും വാര്‍ത്തയായിരുന്നു. എന്നാല്‍ പാസ്ത നിര്‍മ്മിക്കാനുളള ലൈസന്‍സ് ലഭിച്ചിട്ടുണ്ടെന്നും നൂഡില്‍സും പാസ്തയുടെ പട്ടികയിലാണ് ഭക്ഷ്യസുരക്ഷാ അതോറിറ്റി ഉള്‍ക്കൊളളിച്ചിരിക്കുന്നതെന്നും ഇക്കാര്യത്തില്‍ പതഞ്ജലി വിശദീകരണം നല്‍കുകയുണ്ടായി. നെസ്‌ലെയുടെ മാഗി നൂഡില്‍സ് നിരോധിച്ചതിനു പിന്നാലെയാണ് ബാബാ രാംദേവ് തന്റെ ഉടമസ്ഥതയിലുളള പതഞ്ജലി ആയുര്‍വേദിന്റെ കീഴില്‍ നൂഡില്‍സ് വിപണിയിലെത്തിച്ചത്. ഹാനികരമായ മോണോ സോഡിയം ഗഌട്ടാമേറ്റും ലഡ്ഡും ചേര്‍ത്തിട്ടില്ലെന്ന അവകാശവാദത്തോടെയാണ് പതജ്ഞലി ആട്ട നൂഡില്‍സ് വിപണിയിലിറക്കിയത്. 

Keywords: haryana-baba-ramdev-pathanjali-atta-noodles 
Tags

Post a Comment

0 Comments

Top Post Ad

Below Post Ad