Type Here to Get Search Results !

Bottom Ad

അയര്‍ക്കട്ടെയില്‍ വോട്ടെടുപ്പ് ചൊവ്വാഴ്ച


മഞ്ചേശ്വരം:(www.evisionnews.in) ഉപതെരഞ്ഞെടുപ്പ് നടക്കുന്ന മഞ്ചേശ്വരം ഗ്രാമപഞ്ചായത്തിലെ 18 -ാം വാര്‍ഡ് അയര്‍ക്കട്ടയില്‍ ഡിസംബര്‍ 8് വോട്ടെടുപ്പ് നടക്കും. വൈകീട്ട് ഏഴിന് വോട്ട് എണ്ണി ഫലം പ്രഖ്യാപിക്കും. സിംഗിള്‍ പോസ്റ്റ് വോട്ടിംഗ് മെഷീന്‍ ആണ് ഉപയോഗിക്കുന്നത്. മഞ്ചേശ്വരം ഗ്രാമ പഞ്ചായത്തുഹാളാണ് വോട്ടെണ്ണല്‍ വിതരണ സ്വീകരണ കേന്ദ്രം. രണ്ട് പോളിംഗ് സ്റ്റേഷനുകളാണുള്ളത്. ഉദ്യാവര്‍ ഗവ എല്‍ പിസ്‌ക്കൂള്‍ തെക്ക് ഗേറ്റ്, വടക്ക് ഗേറ്റ് എന്നിവിടങ്ങളിലാണ് ബൂത്തുകള്‍. 635 പുരുഷന്മാരും 603 സ്ത്രീകളും ഉള്‍പ്പടെ 1238 വോട്ടര്‍മാരാണുള്ളത്. അയ്യര്‍ക്കട്ട പട്ടികജാതി സംവരണ വാര്‍ഡ് ആണ്. കഴിഞ്ഞ പൊതുതിരഞ്ഞെടുപ്പില്‍ വിജയിച്ച സ്ഥാനാര്‍ത്ഥി മഞ്ചുവിന്റെ മരണത്തെ തുടര്‍ന്നാണ് ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്.

Post a Comment

0 Comments

Top Post Ad

Below Post Ad