Type Here to Get Search Results !

Bottom Ad

അയര്‍ക്കട്ടെയില്‍ എട്ടിന് തന്നെ ഫലമറിയാം

evisionnews

മഞ്ചേശ്വരം: (www.evisionnews.in) ഈ മാസം എട്ടിന് ഉപതെരഞ്ഞെടുപ്പ് നടക്കുന്ന മഞ്ചേശ്വരം ഗ്രാമപഞ്ചായത്തിലെ 18 -ാം വാര്‍ഡ് അയര്‍ക്കട്ടയില്‍ അന്നുതന്നെ വൈകീട്ട് ഏഴിന് വോട്ട് എണ്ണി ഫലം പ്രഖ്യാപിക്കുമെന്ന് ജില്ലാതെരെഞ്ഞെടുപ്പ് ഉദ്യോഗസ്ഥനായ ജില്ലാ കളക്ടര്‍ പി എസ് മുഹമ്മദ് സഗീര്‍ അറിയിച്ചു. ഉപതിരഞ്ഞെടുപ്പ് പോളിംഗ് ഉദ്യോഗസ്ഥര്‍ക്കുള്ള പരിശീലനം കളക്ടറേറ്റില്‍ നടത്തി.സിംഗിള്‍ പോസ്റ്റ് വോട്ടിംഗ് മെഷീന്‍ ആണ് ഉപയോഗിക്കുന്നത്. മഞ്ചേശ്വരം ഗ്രാമ പഞ്ചായത്തുഹാളാണ് വോട്ടെണ്ണല്‍ വിതരണ സ്വീകരണ കേന്ദ്രം.

പോളിംഗ് സ്റ്റേഷനുകള്‍ പ്രവര്‍ത്തിക്കുന്ന ഉദ്യാവര്‍ ഗവ എല്‍ പി സ്‌ക്കൂളിന് ഈ മാസം ഏഴ്, എട്ട് തീയതികളിലും അയര്‍ക്കട്ട വാര്‍ഡ് പരിധിയിലെ എല്ലാ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും പൊതുസ്ഥാപനങ്ങള്‍ക്കും വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്കും വോട്ടെടുപ്പ് നടക്കുന്ന ഈ മാസം എട്ടിനും ജില്ലാ കളക്ടര്‍ അവധി പ്രഖ്യാപിച്ചു. മഞ്ചേശ്വരം ഗ്രാമപഞ്ചായത്ത് പരിധിയിലുള്ള മദ്യശാലകള്‍ക്ക് ഈ മാസം ആറിന് വൈകുന്നേരം അഞ്ചുമണിമുതല്‍ എട്ടിന് അഞ്ചുമണിവരേയും വോട്ടെണ്ണല്‍ ദിവസമായ ഒമ്പതിനും അടച്ചിടാന്‍ ബന്ധപ്പെട്ടവര്‍ക്ക് ജില്ലാ കളക്ടര്‍ നിര്‍ദ്ദേശം നല്‍കി.

അയ്യാര്‍ക്കട്ട പട്ടികജാതി സംവരണ വാര്‍ഡ് ആണ്. കഴിഞ്ഞ പൊതുതിരഞ്ഞെടുപ്പില്‍ വിജയിച്ച സ്ഥാനാര്‍ത്ഥി മഞ്ചുവിന്റെ മരണത്തെ തുടര്‍ന്നാണ് ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. രണ്ട് പോളിംഗ് സ്റ്റേഷനുകളാണുള്ളത്.ഉദ്യാവര്‍ ഗവ എല്‍ പിസ്‌ക്കൂള്‍ തെക്ക് ഗേറ്റ്, വടക്ക് ഗേറ്റ് എന്നിവിടങ്ങളിലാണ് ബൂത്തുകള്‍. 635 പുരുഷന്മാരും 603 സ്ത്രീകളും ഉള്‍പ്പടെ 1238 വോട്ടര്‍മാരാണുള്ളത.

Post a Comment

0 Comments

Top Post Ad

Below Post Ad