Type Here to Get Search Results !

Bottom Ad

ചെടേക്കാല്‍ സാന്ത്വന കേന്ദ്രം കാന്തപുരം ശിലാസ്ഥാപനം നടത്തും

evisionnews

ബദിയടുക്ക: (www.evisionnews.in) ചെടേക്കാലില്‍ നിര്‍മ്മിക്കുന്ന താജുല്‍ ഉലമ സ്മാരക സാന്ത്വന കേന്ദ്രത്തിന്റെ ശിലാസ്ഥാപനം ജനുവരി 28ന് ഖമറുല്‍ ഉലമ കാന്തപുരം എ.പി അബൂബക്കര്‍ മുസ്ല്യാര്‍ നിര്‍വഹിക്കും.

സ്വാഗത സംഘ രൂപീകരണ യോഗം എസ്‌വൈഎസ് സംസ്ഥാന സമിതിയംഗം ബിഎസ് അബ്ദുല്ല കുഞ്ഞി ഫൈസി ഉദ്ഘാടനം ചെയ്തു. ഉസ്മാന്‍ സഅദി അധ്യക്ഷത വഹിച്ചു. എംപി അബ്ദുല്ല ഫൈസി നെക്രാജെ, ബഷീര്‍ സഖാഫി കൊല്ലം, എകെ സഖാഫി കന്യാന, ഇബ്രാഹിം ഖാസിമി ചെര്‍ളടുക്ക, കബീര്‍ ഹിമമി സഖാഫി ഗോളിയടുക്ക പ്രസംഗിച്ചു. കെഎം അബ്ദുറഹ്മാന്‍ ഹാജി സ്വാഗതവും ബഷീര്‍ ചെടേക്കാല്‍ നന്ദിയും പറഞ്ഞു. 

സ്വാഗതസംഘം: ഹമീദ് ഹാജി മൂല (ചെയര്‍മാന്‍), ഉസ്മാന്‍ സഅദി, മുനീര്‍ സിഎച്ച്, ഇബ്രാഹിം ഖാസിമി ചെര്‍ളടുക്ക (വൈ. ചെയര്‍മാന്‍), കെഎം അബ്ദുറഹ്മാന്‍ ഹാജി (ജന.കണ്‍വീനര്‍), ബഷീര്‍ ചെടേക്കാല്‍ (വര്‍ക്കിംഗ് കണ്‍വീനര്‍), നസീര്‍ ചെടേക്കാല്‍ (ജോ.കണ്‍വീനര്‍), കബീര്‍ ബിഎ (ജോ.കണ്‍വീനര്‍), റസ്സാഖ് സിഎച്ച് (ഫിനാന്‍സ് കണ്‍വീനര്‍), എംപി അബ്ദുല്ല ഫൈസി (പ്രോഗ്രാം കമ്മിറ്റി ചെയര്‍മാന്‍), ബഷീര്‍ സഖാഫി കൊല്ല്യം (പ്രോഗ്രാം കമ്മിറ്റി കണ്‍വീനര്‍), ബിഎസ് അബ്ദുല്ല കുഞ്ഞി ഫൈസി (സ്വീകരണ കമ്മിറ്റി ചെയര്‍മാന്‍), എകെ സഖാഫി കന്യാന (സ്വീകരണ കമ്മിറ്റി കണ്‍വീനര്‍), അബ്ദുറഹ്മാന്‍ സഅദി (ഫിനാന്‍സ് സമിതി ചെയര്‍മാന്‍), സികെ ശംസുദ്ധീന്‍ (ഫിനാന്‍സ് സമിതി കണ്‍വീനര്‍), എകെ മുഹമ്മദ് (പ്രചാരണ സമിതി ചെയര്‍മാന്‍), കബീര്‍ ഹിമമി ഗോളിയടുക്ക (പ്രചാരണ സമിതി കണ്‍വീനര്‍), ബഷീര്‍ ബിഎ (വാളണ്ടിയര്‍ ചീഫ്).

Post a Comment

0 Comments

Top Post Ad

Below Post Ad