Type Here to Get Search Results !

Bottom Ad

കൊല്ലപ്പെടുന്നവരുടെ ഒഴിവുനികത്താന്‍ ഇസിസ് കുട്ടികളെ റിക്രൂട്ട് ചെയ്യുന്നുവെന്ന് അമേരിക്ക

വാഷിങ്ടണ്‍: (www.evisionnews.in) ഇസിസ് കുട്ടികളെ വന്‍തോതില്‍ റിക്രൂട്ട് ചെയ്യുന്നതായി യു.എസ് സൈനിക വക്താവ്. യു.എസിന്റെ നേതൃത്വത്തിലുള്ള സംഖ്യം നടത്തുന്ന വ്യോമാക്രമണങ്ങളില്‍ ഇസിസിന്റെ ആയിരക്കണക്കിന് ഭീകരവാദികള്‍ കൊല്ലപ്പെടുന്നുണ്ട്. ഇങ്ങനെ കൊല്ലപ്പെടുന്നവര്‍ക്ക് പകരമായാണ് സൈന്യത്തില്‍ കുട്ടികളെ ഉള്‍പ്പെടുത്തുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഇസിസ് ഭീകരര്‍ക്കിടയില്‍ പത്തുവയസ് പ്രായമുള്ളവര്‍ വരെയുണ്ട്. തടവിലാക്കിയവരെ കൊല്ലുന്നതിനുവേണ്ടിവരെ ഇവരെ ഉപയോഗിക്കാറുണ്ടെന്നും യു.എസ് സൈനിക വക്താവ് കേണല്‍ പപത് റൈഡര്‍ പറയുന്നു. ‘ഈ ട്രന്റ് അടുത്തിടെ വന്‍തോതില്‍ വര്‍ധിച്ചുവരുന്നതായാണ് കാണുന്നത്. യുദ്ധസേവനത്തിനു നിര്‍ബന്ധിതരാവുകയാണവര്‍. പത്തുവയസു പ്രായമുള്ളവരെ വരെ യുദ്ധത്തിനു വിടുന്നുണ്ട്.’ റൈഡര്‍ വ്യക്തമാക്കി. ഇത് ഏറെ ആശങ്കയുണ്ടാക്കുന്നതിനും നിയമവിരുദ്ധവുമാണ്. യുദ്ധത്തില്‍ നേരിടുന്ന നഷ്ടം നികത്താനാണ് ഇവര്‍ ഇത്തരത്തില്‍ കുട്ടികളെ റിക്രൂട്ട് ചെയ്യുന്നത് എന്നാണ് മനസിലാക്കാനാവുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഇസിസ് ഭീകരരുടെ പിടിയിലായ സിറിയന്‍ സുരക്ഷാ സൈനികരെ ആറ് കുട്ടി പട്ടാളക്കാര്‍ വധിക്കുന്നതിന്റെ ഭീകരദൃശ്യം ഇസിസ് അടുത്തിടെ പുറത്തിറക്കിയിരുന്നു. ഈ പശ്ചാലത്തലത്തിലാണ് റൈഡറുടെ പ്രസ്താവന വന്നിരിക്കുന്നത്.

ആറ് കുട്ടികളില്‍ അഞ്ചുപേര്‍ സിറിയന്‍ സൈനികരെ വെടിവെച്ചു കൊല്ലുമ്പോള്‍ ആറാമന്‍ സൈനികരെ കഴുത്തറുക്കുന്ന ദൃശ്യമാണ് വീഡിയോയില്‍ ഉണ്ടായിരുന്നത്. ‘ടു ദ സണ്‍സ് ഓഫ് ജ്യൂസ്’ എന്ന പേരിലായിരുന്നു ഈ വീഡിയോ ഇസിസ് പുറത്തിറക്കിയത്.

നേരത്തെ ഇസിസ് കുട്ടികളെ ചെക്ക് പോയിന്റുകളില്‍ നിര്‍ത്താനും രഹസ്യവിവരങ്ങള്‍ ചോര്‍ത്താനുമാണ് ചുമതലപ്പെടുത്തിയിരുന്നത്. എന്നാലിപ്പോള്‍ തടവുകാരെ കൊലപ്പെടുത്തുന്നതിന് കൂടുതലായി ഉപയോഗിക്കാന്‍ തുടങ്ങിയിട്ടുണ്ടെന്ന് യു.എസ് പറയുന്നു.

Post a Comment

0 Comments

Top Post Ad

Below Post Ad