Type Here to Get Search Results !

Bottom Ad

ചാര്‍ലിയിലെ ഗാനങ്ങള്‍ പുറത്തിറങ്ങി; 24 മണിക്കൂറിനുള്ളില്‍ കണ്ടത് 1 ലക്ഷം പേര്‍

പാട്ടുകള്‍ കേള്‍ക്കാന്‍: https://www.youtube.com/watch?v=K0eSCmqjp8M


മാര്‍ട്ടിന്‍ പ്രക്കാര്‍ട്ട് സംവിധാനം ചെയ്യുന്ന ചാര്‍ലിയിലെ ഗാനങ്ങള്‍ പുറത്തിറങ്ങി. ദുല്‍ഖര്‍ സല്‍മാനും പാര്‍വ്വതിയും അഭിനയിച്ചിരിക്കുന്ന ചിത്രത്തിന്റെ കഥ എഴുതിയിരിക്കുന്നത് ഉണ്ണി ആര്‍ ആണ്. മ്യൂസിക് ലേബലായ മ്യൂസിക് 24*7 ആണ് ഗാനങ്ങള്‍ പുറത്തിറക്കിയിരിക്കുന്നത്.

റഫീക്ക് അഹമ്മദിന്റെ വരികള്‍ക്ക് ഗോപി സുന്ദറാണ് സംഗീതം നല്‍കിയിട്ടുള്ളത്. ശ്രേയ ഘോഷാല്‍, മാല്‍ഗുഡി ശുഭ, ശക്തിശ്രീ ഗോപാലന്‍, മുഹമ്മദ് മഖ്ബൂല്‍ മന്‍സൂര്‍, വിജയ് പ്രകാശ്, രാജലക്ഷ്മി, ദിവ്യ എസ് മേനോന്‍ എന്നിവര്‍ ഈ ചിത്രത്തില്‍ ആലപിച്ചിട്ടുണ്ട്. ചിത്രത്തിലെ ചിത്തിര തിര എന്നു തുടങ്ങുന്ന ഗാനം ആലപിച്ചിരിക്കുന്നത്. സന്തോഷ് വര്‍മ്മ രചിച്ച ഈ ഗാനം അടുത്ത് തന്നെ റിലീസ് ചെയ്യുന്നതായിരിക്കും.

ഛായാഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്നത് ജോമോന്‍ ടി ജോണാണ്. എഡിറ്റിംഗ് ഷമീര്‍ മുഹമ്മദ്. ഫൈന്‍ഡിങ്ങ് സിനിമയുടെ ബാനറില്‍ ഷെബിന്‍ ബക്കറും ജോജു ജോര്‍ജും മാര്‍ട്ടിന്‍ പ്രക്കാട്ടും ചേര്‍ന്ന് നിര്‍മ്മിച്ച ‘ചാര്‍ലി’ ഈ മാസം തിയേറ്ററുകളില്‍ എത്തും.


Tags

Post a Comment

0 Comments

Top Post Ad

Below Post Ad