Type Here to Get Search Results !

Bottom Ad

26 വര്‍ഷം മുമ്പ് 11 രൂപ തിരിമറി നടത്തിയ നഴ്‌സുമാര്‍ക്ക് ഒരു വര്‍ഷം തടവ്


ററ്റ്:(www.evisionnews.in) 26 വര്‍ഷം നീണ്ട അന്വേഷണം, 185 വാദം കേള്‍ക്കല്‍. എല്ലാത്തിനുമൊടുവില്‍ 11 രൂപ തട്ടിച്ച കേസില്‍ നഴ്‌സിന് 1 വര്‍ഷം തടവും 100 രൂപ പിഴയും മീററ്റ് കോടതി വിധിച്ചു. ഇവര്‍ക്കൊപ്പം ആശുപത്രിയിലെ മറ്റൊരു നഴ്‌സിനും ഇതേ ശിക്ഷ ലഭിച്ചിട്ടുണ്ട്. നൂര്‍ജഹാന്‍, ശോഭാരാം എന്നിവരെയാണ് കോടതി ശിക്ഷിച്ചത്. ഉത്തര്‍പ്രദേശിലെ എത്ത എന്ന സ്ഥലത്ത് 1989 ലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. സര്‍ക്കാരിന്റെ നേതൃത്വത്തില്‍ നടത്തുന്ന വന്ധ്യംകരണത്തിന് ഓരോരുത്തര്‍ക്കും സര്‍ക്കാര്‍ 181 രൂപ നല്‍കുന്നുണ്ട്.
ഇതില്‍ വന്ധ്യംകരണത്തിന് വിധേയരാകുന്ന വ്യക്തിക്ക് 135 രൂപയാണ് നല്‍കുന്നത്. നഴ്‌സുമാര്‍ക്ക് ഒരു രൂപ വീതവും ലഭിക്കും. ശസ്ത്രക്രിയയ്ക്ക് വിധേയരാകുന്നതായി റജിസ്റ്റര്‍ ചെയ്തപ്പോള്‍ 12 പേര്‍ക്ക് സര്‍ക്കാര്‍ ഫണ്ടില്‍ നിന്നും തുക ലഭിച്ചിരുന്നു. എന്നാല്‍ ആശുപത്രി അധികൃതര്‍ നല്‍കിയ കണക്ക് തെറ്റാണെന്നും ഇത് അന്വേഷിക്കേണ്ടതുണ്ടെന്നും കാസിഗഞ്ചിലെ എംഎല്‍എ ആരോപിച്ചു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ 12 ല്‍ 11 പേരുടെയും റജിസ്‌ട്രേഷന്‍ വ്യാജമാണെന്ന് ഏഴുവര്‍ഷങ്ങള്‍ക്കു ശേഷം കണ്ടെത്തി. ഇതേത്തുടര്‍ന്ന് ഏറ്റ സി.എം.ഒ ബിഹാരി അഗര്‍വാള്‍, ലേക്പാല്‍ മോഹന്‍ലാല്‍, അക്കൗണ്ടന്റ് ഹരീഷ് ചന്ദ്, നഴ്‌സ് നൂര്‍ജഹാന്‍, തൂപ്പുകാരന്‍ ശോഭാറാം എന്നിവര്‍ക്കെതിരെ 1996 ഫെബ്രുവരിയില്‍ കേസ് റജിസ്റ്റര്‍ ചെയ്യുകയായിരുന്നു. തുടര്‍ന്ന് 26 വര്‍ഷത്തോളം നിയമനടപടികളും വിചാരണയും നടന്നു. 185 വിചാരണകളാണ് നടന്നത്. ഇതിനിടെ കേസിലെ പ്രതികളായ മൂന്ന് പേര്‍ മരിക്കുകയും ചെയ്തിരുന്നു.

ഐ.പി.സി സെക്ഷന്‍ 409 പ്രകാരം (സര്‍ക്കാര്‍ ഫണ്ട് ദുരുപയോഗം ചെയ്യല്‍) മീററ്റിലെ അഴിമതി വിരുദ്ധ കോടതിയാണ് വിധി പുറപ്പെടുവിച്ചത്.

Post a Comment

0 Comments

Top Post Ad

Below Post Ad