Type Here to Get Search Results !

Bottom Ad

സ്ഥാനാര്‍ത്ഥിയുടെ വിജയ സമ്മാനമായി തെരുവ് വിളക്ക് സ്ഥാപിച്ചു.


മൊഗ്രാല്‍ പുത്തൂര്‍ :(www.evisionnews.in) സ്ഥാനാര്‍ത്ഥിയുടെ വിജയ സമ്മാനമായി തെരുവ് വിളക്ക് സ്ഥാപിച്ചു. മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്തിലെ 14ാം കല്ലങ്കൈയ്യില്‍ നിന്ന് വിജയിച്ച മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥി അഡ്വ. ഷെമീറ ഫൈസലാണ് തന്‍റെ വിജയ സമ്മാനമായി തെരുവ് വിളക്ക് സ്ഥാപിച്ചത്. സ്ഥാനാര്‍ത്ഥിയുടെ വിജയത്തിന് വോട്ടര്‍മാരോട് നന്ദി പറയാന്‍ വേണ്ടി വീടുകള്‍ സന്ദര്‍ശിച്ചപ്പോള്‍ വിട്ടമ്മയായ ഒരു സ്ത്രീയാണ് തങ്ങളുടെ വഴിയില്‍ തെരുവ് വിളക്ക് സ്ഥാപിക്കാന്‍ ആവശ്യപ്പെട്ടത്. ഉടനെ തന്നെ സ്ഥാനാര്‍ത്ഥി പ്രദേശത്തെ യൂത്ത് ലീഗ് പ്രവര്‍ത്തകരെ ബന്ധപ്പെടുകയും തെരുവ് വിളക്ക് സ്ഥാപിക്കാന്‍ നിര്‍ദേശിക്കുകയും ചെയ്തു. വീട്ടമ്മയുടെ ആവശ്യം മണിക്കുരിന്നിള്ളില്‍ നിറവേറ്റിയതില്‍ വീട്ടമ്മ സ്ഥാനാര്‍ത്ഥിയോട് സന്തോഷം പങ്കിട്ടു. യൂത്ത് ലീഗിന്‍റെ നേതൃത്വത്തില്‍ സ്ഥാനാര്‍ത്ഥി തന്നെ സ്വിച്ച ഓണ്‍ കര്‍മം നിര്‍വഹിച്ചു. മുസ്ലിം ലീഗ് നേതാക്കളായ ഉസ്മാന്‍ കല്ലങ്കൈ, മൊയ്തീന്‍ കല്ലങ്കൈ, യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ അബ്ദുല്‍ റഹിമാന്‍ കല്ലങ്കടി, ജീലാനി കല്ലങ്കൈ, സഹീര്‍ കാവില്‍, ഫൈസല്‍ അര്‍ജാല്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

Post a Comment

0 Comments

Top Post Ad

Below Post Ad