Type Here to Get Search Results !

Bottom Ad

തദ്ദേശ ഭരണ വിജയം നിയമസഭയിലും ആവര്‍ത്തിക്കും : വി.എസ്


പള്ളിക്കര (www.evisionnews.in): തദ്ദേശ ഭരണ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് എല്‍.ഡി.എഫ് കൈവരിച്ച ഉജ്ജ്വല വിജയം നിയമസഭാ തെരഞ്ഞെടുപ്പില്‍ ആവര്‍ത്തിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍. അഴിമതിക്കാരെ പോറ്റിവളര്‍ത്തുന്ന മുഖ്യമന്ത്രിയാണ് ഉമ്മന്‍ചാണ്ടി. ബാറിന്റെ പേരില്‍ ഒരു കോടി വാങ്ങിയ കെഎം മാണി പുറത്തുപോയി. അടുത്ത ഊഴം പതിനൊന്നു കോടി കോഴ വാങ്ങിയ എക്‌സൈസ് മന്ത്രി കെ ബാബുവിന്റെതാണ്. യുഡിഎഫിന്റെ ഭരണകാലാവധി തികയ്ക്കും മുമ്പ് നിരവധി പേര്‍ ഒന്നൊന്നായി മന്ത്രി സഭയില്‍ നിന്ന് പുറത്തുപോകുമെന്നും വിഎസ് പറഞ്ഞു. 

പള്ളിപ്പുഴയില്‍ സിപിഎം ബ്രാഞ്ച് കമ്മിറ്റി ഓഫീസിന് നിര്‍മ്മിച്ച എകെ ജി മന്ദിരം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു വിഎസ്. പള്ളിക്കര ലോക്കല്‍ കമ്മിറ്റി സെക്രട്ടറി കെ നാരായണന്‍ സ്വാഗതം പറഞ്ഞു. കെ കുഞ്ഞിരാമന്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി കെ.പി സതീഷ് ചന്ദ്രന്‍, മുന്‍ എം.എല്‍.എ കെവി കുഞ്ഞിരാമന്‍, ഡിവൈഎഫ്‌ഐ ജില്ലാ സെക്രട്ടറി കെ മണികണ്ഠന്‍, ഐ.എന്‍.എല്‍ എം.എ ലത്തീഫ് എന്നിവര്‍ പ്രസംഗിച്ചു. വിഎസിനെ കാണാനും കേള്‍ക്കാനും സ്ത്രീകളടക്കം വന്‍ ജനാവലി സന്നിഹിതരായിരുന്നു. പാക്കത്ത് നിന്ന് വാഹനങ്ങളുടെ അകമ്പടിയോടെയാണ് തലമുതിര്‍ന്ന കമ്മ്യൂണിസ്റ്റ് നേതാവിനെ പ്രവര്‍ത്തകര്‍ വേദിയിലെത്തിച്ചത്.


Keywords: Kasaragod-kand-office-vs-achuthanadan-pallippuzha

Post a Comment

0 Comments

Top Post Ad

Below Post Ad