Type Here to Get Search Results !

Bottom Ad

യാത്ര തലസ്ഥാനത്തെത്തുമ്പോള്‍ വെള്ളാപ്പള്ളി കാക്കി നിക്കറിടും : വി.എസ്


തിരുവനന്തപുരം (www.evisionnews.in); കാസര്‍കോട് നിന്ന് ആരംഭിച്ച വെള്ളാപ്പള്ളി നടേശന്റെ സമത്വ മുന്നേറ്റ യാത്രയെ പരിഹസിച്ച് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍. യാത്ര ആറ്റിങ്ങലിലെത്തുമ്പോള്‍ നടേശന്റെ വേഷം ആര്‍എസ്എസിന്റെ യൂണിഫോമായ കാക്കി നിക്കറും വെള്ളബനിയനുമായിരിക്കുമെന്നും വി.എസ് പറഞ്ഞു. 

സമത്വ മുന്നേറ്റ യാത്രയ്ക്ക് അടിമുടി സഹായം ചെയ്യുന്നത് ആര്‍.എസ്.എസും ബിജെപിയുമാണ്. പതിനൊന്നായിരം കോടി രൂപയുടെ കോഴപ്പണവുമായാണ് വെള്ളാപ്പള്ളി യാത്രപുറപ്പെട്ടിട്ടുള്ളത്. ഈ തുകയില്‍ ഒരു പങ്ക് തലസ്ഥാനത്ത് വെച്ച് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് കൈമാറുമെന്നും വി.എസ് പറഞ്ഞു. യാത്രയുമായി ശംഖുമഖത്തെത്തുന്പോള് വെളളാപ്പള്ളിയുടെ പ്രസ്ഥാനം ജലസമാധിയാകുമെന്നും വി.എസ് തുടര്ന്നു.

Keywords: kerala-news-trivandram-vs-vellapalli-samadhi-
Tags

Post a Comment

0 Comments

Top Post Ad

Below Post Ad