കാസര്‍കോട് (www.evisionnews.in): ജില്ലയിലെ തദ്ദേശഭരണ സമിതികളില്‍ ഒരിടത്തും ബി.ജെ.പിയുടെയും കോണ്‍ഗ്രസിന്റെയും സഹായത്തോടെ ഭരണമുറപ്പിക്കാന്‍ സിപിഎം തയാറല്ലെന്ന് ജില്ലാ പഞ്ചായത്ത് അംഗമായി ചുമതലയേറ്റ സിപിഎം നേതാവ് വിപിപി മുസ്തഫ. ഈ തെരഞ്ഞെടുപ്പോടെ ജില്ലയില്‍ കോണ്‍ഗ്രസ് ഇല്ലാതായെന്നും മുസ്തഫ പരിഹസിച്ചു.
ഭരണമുറപ്പിക്കാന്‍ എവിടെയെങ്കിലും മുസ്ലിം ലീഗിന്റെ സഹായം തേടുമോ എന്ന് ചോദിച്ചപ്പോള്‍ കോണ്‍ഗ്രസിന്റെയും ബിജെപിയുടെയും സഹായം വേണ്ടെന്ന് ആവര്‍ത്തിച്ച് പാര്‍ട്ടി നിലപാട് ഉറപ്പിക്കുകയായിരുന്നു. അതേസമയം കാസര്‍കോട് ജില്ലാ പഞ്ചായത്തില്‍ പ്രസിഡണ്ട് സ്ഥാനം കിട്ടുമെന്ന കോണ്‍ഗ്രസ് പ്രതീക്ഷ അവരുടെ പൂതി മാത്രമാണ്. മലപ്പുറത്തും കാസര്‍കോടും ലീഗിന്റെ പ്രസിഡണ്ട് സ്ഥാനാര്‍ത്ഥി ഉണ്ടായേക്കാമെന്നും അദ്ദേഹം പ്രവചിച്ചു. സംസ്ഥാനത്ത് ജില്ലാ പഞ്ചായത്തുകളില്‍ ഏഴ് എല്‍ഡിഎഫിനും ഏഴ് യുഡിഎഫിനുമാണ്. ഇതില്‍ രണ്ടു പ്രസിഡണ്ടു സ്ഥാനം ലീഗിന് നീക്കിവെക്കപ്പെട്ടതാണ്. മറ്റൊന്ന് കേരള കോണ്‍ഗ്രസ് മാണിക്കുമുള്ളതാണ്. മലപ്പുറത്തും കാസര്‍കോട്ടും ലീഗായാല്‍ കോണ്‍ഗ്രസിന് വയനാട് ഉള്‍പ്പടെ നാലു ജില്ലകള്‍ കിട്ടും.
Keywords: Kasaragod-news-vpp-musthafa-udf-panchayath
Post a Comment
0 Comments