Type Here to Get Search Results !

Bottom Ad

കാലം തെറ്റി പെയ്ത മഴയ്ക്കിടയില്‍ വെള്ളാപ്പള്ളിയുടെ സമത്വ മുന്നേറ്റ യാത്ര തുടങ്ങി


കാസര്‍കോട്: (www.evisionnews.in) കാലം തെറ്റി പെയ്ത മഴയെ അവഗണിച്ച് എസ്എന്‍ഡിപി ജന.സെക്ര.വെള്ളാപ്പള്ളി നടേശന്‍ നയിക്കുന്ന ഹൈന്ദവ ഐക്യം ഉയര്‍ത്തിപിടിച്ചുള്ള സമത്വ മുന്നേറ്റ യാത്ര കാസര്‍കോട്ട് നിന്ന് ആരംഭിച്ചു. പുതിയ ബസ് സ്റ്റാന്റ് പരിസരത്ത് പ്രത്യേകം സജ്ജമാക്കിയ സമത്വനഗര്‍ വേദിയിലായിരുന്നു ഹൈന്ദവ സന്യാസിമാരും എസ്എന്‍ഡിപി നേതാക്കളും ബിജെപി സംസ്ഥാന പ്രസിഡന്റ് വി.മുരളീധരനും സംബന്ധിച്ച ചടങ്ങിലായിരുന്നു ഡിസംബര്‍ അഞ്ചിന് തിരുവന്തപുരം ശംഖുമുഖം കടപ്പുറത്ത് സമാപിക്കുന്ന യാത്ര തുടങ്ങിയത്. 

ഉഡുപ്പി പേജാവര്‍ മഠാധിപതി വിശ്വേശ തീര്‍ത്ഥ ഭദ്രദീപം കൊളുത്തിയാണ് യാത്ര ഉദ്ഘാടനം ചെയ്തത്. യോഗക്ഷേമ സഭാനേതാവ് അകീരമണ്‍ കാളിദാസ ഭട്ടതിരിപ്പാട്, ഹിന്ദുഐക്യ വേദി നേതാവ് കുമ്മനം രാജശേഖരന്‍ കെപിഎംഎസ് ജന. സെക്രട്ടറി ടി.വി ബാബു, എസ്എന്‍ഡിപി പ്രസിഡന്റ് ഡോ: എം സോമന്‍, വര്‍ക്കിംഗ് ചെയര്‍മാന്‍ തുഷാര്‍ വെള്ളാപ്പള്ളി, മുന്നോക്ക സമുദായ മുന്നണി പ്രസി. സിഎസ് നായര്‍, ഡോ: ജയചന്ദ്ര രാജ് ചങ്ങനാശ്ശേരി, സ്വാഗതസംഘം ജന. കണ്‍വീനര്‍ എജി തങ്കപ്പന്‍ സ്വഹതവും, അരയാക്കണ്ടി സന്തോഷ് നന്ദിയും പറഞ്ഞു. വെള്ളാപ്പള്ളി നടേശന്‍ മുഖ്യ പ്രഭാഷണം നടത്തി. 

അപ്രതീക്ഷിതമായുണ്ടായ മഴയെ തുടര്‍ന്നു ഉദ്ഘാടന പരിപാടി തുര്‍ന്നുകൊണ്ട് പോകാന്‍ സംഘാടകര്‍ ക്ലേശിച്ചു. പ്രവര്‍ത്തകര്‍ ഉയര്‍ത്തിപിടിച്ച കുടക്കീഴില്‍ നിന്നാണ് വെള്ളാപ്പള്ളി മുഖ്യപ്രഭാഷണം നടത്തിയത്.

Keywords: vellapally-samathwamunnetta-yathra-

Post a Comment

0 Comments

Top Post Ad

Below Post Ad