ഉദുമ: (www.evisionnews.in)നാടകനടനും മിമിക്രി കലാകാരനുമായ യുവാവ് കുഴഞ്ഞുവീണുമരിച്ചു. മാങ്ങാട് പുതിയ പുരയിലെ ഷൈജു(29)വാണ് മരിച്ചത്. വെള്ളിയാഴ്ച പുലര്‍ച്ചെ മൂന്ന് മണിയോടെ നെഞ്ച് വേദനയെ തുടര്‍ന്ന് ഉറക്കമുണര്‍ന്ന ഷൈജു ഛര്‍ദ്ദിക്കാന്‍ വേണ്ടി വീടിന് പുറത്തിറങ്ങിയപ്പോഴാണ് കുഴഞ്ഞുവീണത്. ഉടന്‍ ചെങ്കളയിലെ നായനാര്‍ ആസ്പത്രിയില്‍ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു.
ഏകപാത്ര നാടകങ്ങള്‍ ഉള്‍പ്പെടെ ഷൈജു നിരവധി അമേച്വര്‍ നാടങ്ങളില്‍ ശ്രദ്ധേയമായ അഭിനയം കാഴ്ചവെച്ചിരുന്നു. വിവിധ മിമിക്രി ട്രൂപ്പുകളിലും പ്രവര്‍ത്തിച്ചു. കാസര്‍കോട് എസ്.എം.എസ് സെന്ററിലെ ഡിജിറ്റല്‍ പ്രസ്സിലെ ജീവനക്കാരനായിരുന്നു. പുതിയപുരയിലെ എ.കണ്ണന്റെയും എം.പി ജാനകിയുടേയും മകനാണ്. സഹോദരന്: രാജേഷ്.
Post a Comment
0 Comments