Type Here to Get Search Results !

Bottom Ad

ത്രിതല പഞ്ചായത്ത് - മുന്‍സിപ്പല്‍ സ്ഥിരം സമിതി തെരഞ്ഞെടുപ്പ് രണ്ടിനകം നടത്തും

evisionnews

കാസര്‍കോട് :(www.evisionnews.in)പൊതു തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് ത്രിതല പഞ്ചായത്തുകളിലും നഗരസഭകളിലും സ്ഥിരം സമിതികളുടേയും അദ്ധ്യക്ഷന്മാരുടേയും തെരഞ്ഞെടുപ്പ് ഡിസംബര്‍ രണ്ടിനു മുമ്പായി നടത്തുമെന്ന് ജില്ലാ കളക്ടര്‍ പി. എസ്. മുഹമ്മ് സഗീര്‍ അറിയിച്ചു. സ്റ്റാന്റിംഗ് കമ്മിറ്റി തെരഞ്ഞെടുപ്പിനായി വരണാധികാരികള്‍ക്കുളള പരിശീലനപരിപാടി ഈ മാസം 27 ന് ഉച്ചയ്ക്ക് 2 മുതല്‍ 2.30 വരെ കണ്ണൂര്‍ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും. ഗ്രാമ,ബ്ലോക്ക് പഞ്ചായത്തുകളില്‍ ധനകാര്യം, വികസനം, പൊതുമരാമത്ത്, ക്ഷേമകാര്യം, ആരോഗ്യവും വിദ്യാഭ്യാസവും എന്നിങ്ങനെ അഞ്ച് സ്റ്റാന്റിംഗ് കമ്മിറ്റികളാണ് രൂപീകരിക്കുക. മുനിസിപ്പാലിറ്റികളില്‍ ധനകാര്യം, വികസനകാര്യം, ക്ഷേമകാര്യം, ആരോഗ്യകാര്യം, മരാമത്ത് കാര്യം, വിദ്യാഭ്യാസ കലാകായിക കാര്യം എന്നിങ്ങനെ ആറ് കമ്മിറ്റികളാണ് രൂപികരിക്കുക.

സ്റ്റാന്റിംഗ് കമ്മിറ്റി അംഗങ്ങളെ തെരഞ്ഞെടുക്കുന്നതിന് ജില്ലാ പഞ്ചായത്തില്‍ എ.ഡി.എം ആണ് വരണാധികാരി. ഗ്രാമ,ബ്ലോക്ക് പഞ്ചായത്തുകളിലും നഗരസഭകളിലും തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിശ്ചയിച്ച അതാത് വരണാധികാരികള്‍ തുടരും. സ്റ്റാന്റിംഗ് കമ്മിറ്റികളില്‍ സ്ത്രീകള്‍ക്കായി സംവരണം ചെയ്യപ്പെട്ടിട്ടുളള സ്ഥാനത്തേക്ക് സ്ത്രീകളല്ലാത്ത അംഗങ്ങള്‍ സ്ഥാനാര്‍ത്ഥികളാകാന്‍ പാടില്ല.

Post a Comment

0 Comments

Top Post Ad

Below Post Ad