Type Here to Get Search Results !

Bottom Ad

മെഡിക്കല്‍ റപ്പ്. ട്രെയിന്‍ തട്ടി മരിച്ച നിലയില്‍

കാഞ്ഞങ്ങാട് (www.evisionnews.in): മെഡിക്കല്‍ റപ്രസെന്റേറ്റീവായ യുവാവിനെ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി. അടുക്കത്ത്ബയല്‍ അര്‍ജാല്‍ ഹൗസിലെ ജോസഫിന്റെ മകന്‍ രാജീവ് കെ. ജോസഫാ (40)ണ് മരിച്ചത്. 

തിങ്കളാഴ്ച രാവിലെ ഏഴ് മണിയോടെ അതിഞ്ഞാല്‍ കോയാപള്ളിക്കടുത്ത് റെയില്‍വേ ട്രാക്കിലാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിന് സമീപത്ത് നിന്ന് കണ്ടെത്തിയ ഡ്രൈവിംഗ് ലൈസന്‍സില്‍ നിന്നാണ് മരിച്ചയാളെ തിരിച്ചറിഞ്ഞത്. പോലീസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം ജില്ലാ ആസ്പത്രിയിലേക്ക് മാറ്റി.


Keywords: Kasaragod-news-inquest-medical-rep-died-train-accident

Post a Comment

0 Comments

Top Post Ad

Below Post Ad