Type Here to Get Search Results !

Bottom Ad

ഉദുമ ഡിവിഷന്‍ ചങ്ങാതിക്കൂട്ടം സമാപിച്ചു

evisionnews

ഉദുമ: (www.evisionnews.in)സെക്ടര്‍ എക്‌സിക്യൂട്ടീവ് അംഗങ്ങളുടെ വ്യക്തിത്വ വികസനം ലക്ഷ്യം വെച്ച് സംസ്ഥാനത്തെ എല്ലാ ഡിവിഷന്‍ കേന്ദ്രങ്ങളിലും നടത്തപ്പെടുന്ന ചങ്ങാതിക്കൂട്ടം ലീഡേര്‍സ് ക്യാമ്പ് ഉദുമ ഡിവിഷനിലെ കുണിയ മിന്ഹാജ് പബ്ലിക് സ്‌കൂളില്‍ സമാപിച്ചു. ജില്ല സെക്രട്ടറി ജാഫര്‍ സാദിഖ് ആവളയുടെ നേതൃത്വത്തില്‍ നടന്ന ക്യാമ്പ് സംഘടനയുടെ ത്യാഗനിര്‍ഭരമായ ഇന്നലെകളെ അനുസ്മരിച്ച് കൊണ്ടുള്ള സെഷനിലൂടെ എസ്.വൈ.എസ് ജില്ല സെക്രട്ടറി അശ്രഫ് കരിപ്പൊടി ഉദ്ഘാടനം ചെയ്തു. സംഘടനയുടെ രൂപീകരണഘട്ടത്തില്‍ നേരിടേണ്ടി വന്ന പ്രതിസന്ധികളും അതിനെ തരണം ചെയ്യാന്‍ വേണ്ടി കൈകൊണ്ട ശക്തമായ നിലപാടുകളും അദ്ദേഹം വിവരിച്ചു. മറ്റു വിവിധ സെഷനുകള്ക്ക് എസ്.എസ്.എഫ് ജില്ല വൈസ് പ്രസിഡന്റ് ഉമര്‍ സഖാഫി പള്ളത്തൂര്‍, ജില്ല എക്‌സിക്യൂട്ടീവ് ഷാനവാസ് മദനി ചേടിക്കുണ്ട്, ഡിവിഷന്‍ പ്രസിഡന്റ് അഷ്രഫ് സഖാഫി തലേക്കുന്ന്, എന്നിവര്‍ നേതൃത്വം നല്‍കി. ഡിവിഷന്‍ സെക്രട്ടറി അബ്ദുല്‍ റഹ്മാന്‍ എരോല്‍ സ്വാഗതം അറിയിച്ചു. സി.എം.അബ്ദു റൌഫ് മുസ്ലിയാര്‍,ഷരീഫ് സഅദി, ഉമര് സഖാഫി ബേക്കല്‍, ബഷീര്‍ ഹിമമി പെരുമ്പള, ഹസീബ് മവ്വല്‍, സമദ് തെക്കില്‍, മുത്തലിബ് അടുക്കം, റാഷിദ് കല്ലടക്കുറ്റി സംബന്ധിച്ചു

Post a Comment

0 Comments

Top Post Ad

Below Post Ad