ആദൂർ :(www.evisionnews.in) സുഹൃത്തുക്കള്‍ക്കൊപ്പം കുളിക്കാന്‍ പോയ കോളജ് വിദ്യാര്‍ത്ഥിയെ പയസ്വിനി പുഴയില്‍ കാണാതായി. ആദൂർ കൊട്ടിയാടിയിലെ അബ്ബാസ്-റുഖിയ ദമ്പതികളുടെ മകന് ഇഹ്തിഷാമി (20)നെയാണ് ശനിയാഴ്ച ഉച്ചയോടെ കാണാതായത്.
കര്‍ണാടക സുള്ള്യ പോലീസും ആദൂർ പോലീസും ഫയര്‍ഫോഴ്സും വിദ്യാർത്ഥിക്ക് വേണ്ടി തിരച്ചിൽ നടത്തുന്നുണ്ട്.
കർണ്ണാടകയിൽ പെടുന്ന പരപ്പയ്ക്ക് സമീപമാണ് ഇഹ്തിഷാമും കൂട്ടുകാരും കുളിക്കാൻ ഇറങിയതെന്ന് ആദൂർ പോലീസ് ഇ-വിഷനോട് പറഞ്ഞു.പുത്തൂരില്‍ രണ്ടാം വര്‍ഷ ഡിഗ്രി വിദ്യാര്‍ത്ഥിയാണ് ഇഹ്തിഷാം.
Post a Comment
0 Comments