Type Here to Get Search Results !

Bottom Ad

എഞ്ചി. വിദ്യാര്‍ത്ഥി കൂട്ടുകാരിയെ കുത്തിപ്പകരിക്കേല്‍പ്പിച്ച് ജീവനൊടുക്കാന്‍ ശ്രമിച്ചു

ഹുബ്ബള്ളി (കര്‍ണാടക) (www.evisionnews.in): എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥി കൂട്ടുകാരിയായ വിദ്യാര്‍ത്ഥിനിയെ കത്തികൊണ്ട് കുത്തിപ്പരിക്കേല്‍പ്പിച്ച് കഴുത്തു മുറിച്ച് ജീവനൊടുക്കാന്‍ ശ്രമിച്ചു. ഗോകുല്‍ റോഡിലെ ഷോപ്പിംഗ് മാളില്‍ ഞായറാഴ്ചയാണ് സംഭവം.

റെയ്ച്ചൂര്‍ സ്വദേശിയായ എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥി അഭിനവാണ് ഗേള്‍ഫ്രണ്ടിനെ കുത്തിപ്പരിക്കേല്‍പ്പിച്ചത്. ഞായറാഴ്ച കൂട്ടുകാരിക്കും സഹോദരനുമൊപ്പം അഭിനവ് മാളിലെ ലഘുഭക്ഷണ ശാലയിലെത്തിയിരുന്നു. ഇവിടെ വെച്ചുണ്ടായ വാക്കുതര്‍ക്കമാണ് കത്തിക്കുത്തിലും തുടര്‍ന്ന് ആത്മഹത്യാശ്രമത്തിലും കലാശിച്ചത്. യുവതിയുടെ കഴുത്തിനും വയറ്റിനുമാണ് കുത്തേറ്റത്. കമിതാക്കളെ ഇരുവരെയും സ്ഥലത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇരുവരും അപകട നില തരണം ചെയ്തതായി പോലീസ് അറിയിച്ചു.


Keywords; Kasaragod-news-raichoor-news-injured-twp-student-stabbed-girl friend-by-abhinavu

Post a Comment

0 Comments

Top Post Ad

Below Post Ad