2015 ജൂണ്‍ ആറ് മുതല്‍ മുന്‍കാല പ്രാബല്യത്തോടെ 13ാം നിയമസഭയുടെ കാലാവധി പൂര്‍ത്തിയാകുന്നത് വരെയാണ് അയോഗ്യത.
തിരുവനന്തപുരം : (www.evisionnews.in) കൂറുമാറ്റ നിരോധനനിയമപ്രകാരം പൂഞ്ഞാര്‍ എം.എല്‍.എ പി.സി ജോര്‍ജിനെ അയോഗ്യനാക്കിയതായി നിയമസഭാ സ്പീക്കര്‍ എന്‍ ശക്തന്‍ അറിയിച്ചു. 2015 ജൂണ്‍ ആറ് മുതല്‍ മുന്‍കാല പ്രാബല്യത്തോടെ 13ാം നിയമസഭയുടെ കാലാവധി പൂര്‍ത്തിയാകുന്നത് വരെയാണ് അയോഗ്യത. തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് അയോഗ്യതയില്ലെന്നും സ്പീക്കര്‍ അറിയിച്ചു.
ജോര്‍ജ് തിരഞ്ഞെടുപ്പ് കമ്മീഷന് നല്‍കിയ പരാതി, ഹൈക്കോടതിയില്‍ നല്‍കിയ ക്വാവാറന്റോ ഹര്‍ജി, കേരളാ കോണ്‍ഗ്രസ് സെക്യൂലര്‍ പുനരുജ്ജീവിപ്പിച്ചതായും കോണ്‍ഗ്രസിനും യുഡിഎഫിനും എതിരായി വോട്ട് ചെയ്യാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സ്പീക്കര്‍ക്ക് നല്‍കിയ കത്ത് കൂടാതെ അരുവിക്കരയില്‍ കെ. ദാസ് എന്ന സ്ഥാനാര്‍ഥിയെ നിര്‍ത്തിയതും ദാസ് വിജയിക്കുമെന്ന് പ്രഖ്യാപിച്ചതും ജോര്‍ജിന്റെ ചിത്രമുള്ള പോസ്റ്ററുകള്‍ പതിച്ചതും തെളിവായെന്നും സ്പീക്കര്‍ പറഞ്ഞു.
കേരളാ കോണ്‍ഗ്രസ് അംഗത്വം താന്‍ സ്വമേധയാ ഉപേക്ഷിച്ചുവെന്നാണ് പി.സി. ജോര്‍ജ് അവകാശപ്പെട്ടത്. ഇവയുടെ അടിസ്ഥാനത്തില്‍ ആര്‍ട്ടിക്കിള്‍ 191(2) ലെ പത്താം ഷെഡ്യൂള്‍ പ്രകാരം അയോഗ്യനാകുമെന്നും സ്പീക്കര്‍ പറഞ്ഞു.
അയോഗ്യനാക്കാനുള്ള തീരുമാനം വരുന്നതിന് തലേന്ന് നല്‍കിയ രാജി ഉചിതമായില്ല. ആ സാഹചര്യത്തില്‍ സ്വീകരിക്കുന്നത് ശരിയല്ലെന്നതിനാല്‍ രാജി സ്വീകരിച്ചിട്ടില്ല. അയോഗ്യത വന്നതിനുശേഷം എം.എല്‍.എ എന്ന നിലയില്‍ സ്വീകരിച്ച ആനുകൂല്യങ്ങള്‍ തിരിച്ചുപിടിക്കുന്നതിനെക്കുറിച്ച് ആലോചിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
സ്പീക്കര്‍ ചട്ടുകമായി പ്രവര്‍ത്തിക്കുന്നു: പി.സി ജോര്‍ജ്ജ്
തിരുവനന്തപുരം:(www.evisionnews.in) കൂറുമാറ്റ നിയമപ്രകാരം തന്നെ സ്പീക്കര്‍ ശക്തന്‍ നാടാര്‍ അയോഗ്യനാക്കിയ നടപടി നിയപരമായി പരിശോധിക്കുമെന്ന് മുന്‍ ചീഫ് വിപ്പ് പി.സി ജോര്‍ജ്ജ്. തനിക്കറിയുന്ന നിയമനുസരിച്ച് താന്‍ എഴുതി നല്‍കിയ രാജി സ്വീകരിക്കാന്‍ സ്പീക്കര്‍ ബാധ്യസ്ഥനാണ് പക്ഷെ അദ്ദേഹം ആരുടെയോ കൈയ്യിലെ ചട്ടുകമായതിനാലാണ് തന്റെ രാജി സ്വീകരിക്കാതെ തന്നെ മുന്‍കാല പ്രബല്യത്തോടെ അയോഗ്യനാക്കിയിരിക്കുന്നതെന്നും പി.സി ജോര്‍ജ്ജ് പറഞ്ഞു.
പരാതിക്കാരനായ ഉണ്ണ്യാടന്‍ തന്നെ മുന്‍കാല പ്രാബല്യത്തോടെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ടിട്ടില്ല. പിന്നെ സ്പീക്കര്‍ക്ക് മാത്രം ഇക്കാര്യത്തില്‍ എന്താ നിര്‍ബന്ധമെന്നും ജോര്‍ജ്ജ് ചോദിച്ചു. 2015 ജൂണ്‍ ആറ് മുതലാണ് തന്നെ മുന്‍കാല പ്രബല്യത്തോടെ സ്പീക്കര്‍ എം.എല്‍.എ സ്ഥാനത്തു നിന്നും അയോഗ്യനാക്കിയിരിക്കുന്നത്. എന്നാല്‍, താന്‍ എം.എല്‍.എ എന്ന നിലയില്‍ ഔദ്യോഗികമായി ഇന്നലെ വരെ ചെയ്ത കാര്യങ്ങള്‍ അദ്ദേഹം സ്പീക്കറെന്ന നിലയില്‍ അംഗീകരിച്ചിട്ടുമുണ്ട. ഇതെല്ലാം വിലയിരുത്തി സ്പീക്കറുടെ നടപടി നിയപരമായി പരിശോധിക്കുമെന്ന് പി.സി ജോര്‍ജ്ജ് വ്യക്തമാക്കി.
Post a Comment
0 Comments