Type Here to Get Search Results !

Bottom Ad

സോളാര്‍ കമ്മീഷന്‍ സെക്രട്ടറി തന്നെ സ്വാധീനിക്കാന്‍ ശ്രമിച്ചു: ബിജു രാധാകൃഷ്ണന്‍


തിരുവനന്തപുരം: (www.evisionnews.in) സോളാര്‍ കമ്മീഷന്‍ സെക്രട്ടറി ദിവാകരന്‍ തന്നെ സ്വാധീനിക്കാന്‍ ശ്രമിച്ചുവെന്ന് സോളാര്‍ കേസിലെ മുഖ്യപ്രതി ബിജുരാധാകൃഷ്ണന്റെ മൊഴി.

എം.പി കെസി വേണുഗോപാലിന് പണം നല്‍കിയെന്ന ആരോപണവും ബിജു രാധാകൃഷ്ണന്‍ ആവര്‍ത്തിച്ചു. ആലപ്പുഴയിലെ അദ്ദേഹത്തിന്റെ വസതിയില്‍ പോയാണ് രണ്ടു തവണയായി പണം കൈമാറിയത്. ടീം സോളാര്‍ കമ്പനിക്ക് പാരമ്പര്യേതര ഊര്‍ജ്ജ വകുപ്പിന്റെ അനുമതി കിട്ടാന്‍ വേണ്ടിയായിരുന്നു ഇത്‌. അദ്ദേഹത്തിന്റെ ഡ്രൈവര്‍ നാഗരാജനാണ് പണം കൈപ്പറ്റിയത്. ആദ്യം 25 ലക്ഷം രൂപയും രണ്ടാമതായി 10 ലക്ഷം രൂപയും നല്‍കി.

അതിനുശേഷം സരിത എസ് നായരുമായുള്ള വേണുഗോപാലിന്റെ ബന്ധം വേണ്ടാത്ത രീതിയിലേക്ക് വളര്‍ന്നതിനെ തുടര്‍ന്നാണ് അദ്ദേഹവുമായി തെറ്റിയത്. പിന്നീട്‌നല്‍കിയ പണം തിരകെ ചോദിച്ചെങ്കിലും തന്നില്ലെന്നും ബിജു പറഞ്ഞു.

Keywords: solar-case-biju-ramesh-saritha
Tags

Post a Comment

0 Comments

Top Post Ad

Below Post Ad