Type Here to Get Search Results !

Bottom Ad

മോദിയുടെ സഹിഷ്ണതയ്ക്ക് ജീവിക്കുന്ന ഉദാഹരണമാണ് താന്‍ -സമൃതി ഇറാനി


ന്യൂഡല്‍ഹി (www.evisionnews.in): താന്‍ പരസ്യമായിട്ട് ആക്രമിച്ചിട്ടും മോദി മാപ്പു തന്നു. അതുകൊണ്ടുതന്നെ മോദിയുടെ സഹിഷ്ണുതയുടെ ജീവിക്കുന്ന ഉദാഹരണമാണ് താനെന്നും കേന്ദ്രമന്ത്രി സ്മൃതി ഇറാനി. രാജ്യത്തെ അസഹിഷ്ണുത ഭയപ്പെടുത്തുന്നുവെന്ന ബോളിവുഡ് താരം ആമിര്‍ ഖാന്റെ പ്രസ്താവനയ്‌ക്കെതിരെ പ്രതികരിക്കുകയായിരുന്നു കേന്ദ്രമന്ത്രി. കേന്ദ്ര മന്ത്രി പങ്കെടുത്ത ഒരു പൊതുപരിപാടിയിലാണ് ആമിര്‍ ഇത്തരമൊരു പരാമര്‍ശം നടത്തിയത്. 

'രാജ്യത്തെ വിനോദ സഞ്ചാരമേഖലയുടെ ബ്രാന്റ് അംബാസിഡറാണ് ആമിര്‍ കാന്‍. അതായത് അദ്ദേഹത്തിന് നമ്മുടെ സര്‍ക്കാറിനുവേണ്ടി ബ്രാന്റ് അംബാസിഡറാകാം. ഇന്‍ഫര്‍മേഷന്‍ ആന്റ് ബ്രോഡ്കാസ്റ്റിങ് മന്ത്രി പങ്കെടുത്ത ചടങ്ങില്‍ തന്റെ അഭിപ്രായം തുറന്നുപറയാന്‍ അദ്ദേഹത്തിന് സാധിച്ചത് ഇന്ത്യയില്‍ അഭിപ്രായ സ്വാതന്ത്ര്യം നിലനില്‍ക്കുന്നുണ്ട് എന്നു വ്യക്തമാക്കുന്നു.' സ്മൃതി വ്യക്തമാക്കി.

ദിവസേന മാധ്യമങ്ങളിലൂടെ പുറത്തുവരുന്ന വാര്‍ത്തകള്‍ ആശങ്ക ഉയര്‍ത്തുന്നതാണെന്നും രാജ്യത്തെ ഒരു വിഭാഗം ജനങ്ങള്‍ ഭയപ്പാടിലാണെന്നും തന്റെ ഭാര്യപോലും രാജ്യം വിടണോ എന്ന് ചിന്തിക്കുന്നുണ്ടെന്നും ആമിര്‍ കഴിഞ്ഞദിവസം പറഞ്ഞിരുന്നു.

സഹിഷ്ണുതയ്‌ക്കെതിരെ അവാര്‍ഡുകള്‍ തിരികെ നല്‍കി പ്രതിഷേധിക്കുന്നതില്‍ തെറ്റില്ലെന്നും അക്രമരാഹിത്യത്തില്‍ ഊന്നിയ പ്രതിഷേധമാണിതെന്നും നിയമം കയ്യിലെടുക്കാതെ ഏതുമാര്‍ഗത്തിലും പ്രതിഷേധിക്കാനുള്ള സ്വാതന്ത്ര്യം വ്യക്തികള്‍ക്കുണ്ടെന്നുമായിരുന്നു ആമിര്‍ഖാന്റെ അഭിപ്രായം.

Keywords: National-news-modi-smrithi-iraani-protest-amirkhan-statement
Tags

Post a Comment

0 Comments

Top Post Ad

Below Post Ad