Type Here to Get Search Results !

Bottom Ad

സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ഉടന്‍ തുടങ്ങണം; വിദ്യാഭ്യാസ വികസന വേദി

evisionnews

കാസര്‍കോട് : (www.evisionnews.in) രണ്ടര വര്‍ഷം മുമ്പ് ബദിയടുക്ക ഉക്കിനടുക്കയില്‍ മുഖ്യമന്ത്രി തറക്കല്ലിട്ട സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ഉടന്‍ ആരംഭിക്കണമെന്ന് ജില്ലാ വിദ്യാഭ്യാസ വികസന വേദി ആവശ്യപ്പെട്ടു. ഏറ്റവും ഒടുവില്‍ കഴിഞ്ഞ ജനുവരിയില്‍ നിര്‍മാണം തുടങ്ങുമെന്നാണ് സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. എന്നാല്‍ 2016 ജനുവരി ആകാറായിട്ടും ഉക്കിനടുക്കയില്‍ കെട്ടിടം നിര്‍മാണം തുടങ്ങിയിട്ടില്ല. അതിനുള്ള പ്രാരംഭ നടപടികള്‍പോലും സ്വീകരിക്കാത്തത് പ്രതിഷേധാര്‍ഹമാണ്. കാസര്‍കോട് കോളേജിനൊപ്പം പ്രഖ്യാപിച്ച സ്ഥലങ്ങളിലെല്ലാം പഠനം ആരംഭിച്ചിട്ടും കാസര്‍കോടിനോട് മാത്രം കടുത്ത അവഗണനയാണ് അധികൃതര്‍ കാണിക്കുന്നത്. 

നിദിഷ്ട സ്ഥലത്ത് ആരംഭിക്കാന്‍ കഴിയുന്നില്ലെങ്കില്‍ സൗകര്യമുള്ള സര്‍ക്കാര്‍ ആശുപത്രികളുമായി ബന്ധപ്പെടുത്തി കോളേജ് ആരംഭിക്കാനുള്ള താല്‍കാലിക സംവിധാനം ഏര്‍പ്പെടുത്തണമെന്ന് യോഗം ആവശ്യപ്പെട്ടു. പ്രസ്‌ക്ലബില്‍ ചേര്‍ന്ന യോഗത്തില്‍ വേദി ചെയര്‍മാന്‍ പ്രൊഫ. കെ പി ജയരാജന്‍ അധ്യക്ഷനായി. വിദ്യാര്‍ഥികളുടെ ഉപരി പഠനത്തെ സഹായിക്കുന്നതിന് ഏപ്രില്‍ ആദ്യവാരം കാസര്‍കോട് എജു ഫെസ്റ്റും കരിയര്‍ ഗൈഡന്‍സ് ക്ലാസും സംഘടിപ്പിക്കാനും തീരുമാനിച്ചു. 

നീലേശ്വരം നഗരസഭ ചെയര്‍മാനായി തെരഞ്ഞെടുക്കപ്പെട്ട വേദി ചെയര്‍മാന്‍ കെ പി ജയരാജനെ യോഗം അഭിനന്ദിച്ചു. കണ്ണൂര്‍ സര്‍വകലാശാല ചാല ക്യാമ്പസ് ഡയറക്ടര്‍ ഡോ. വി പി രാഘവന്‍ ഉപഹാരം നല്‍കി. ജനറല്‍ കണ്‍വീനര്‍ എം ഒ വര്‍ഗീസ്, സണ്ണിജോസഫ്, എ കെ ശ്യാമപ്രസാദ്, ഡോ. സി ബാലന്‍, പ്രൊഫ. വി ഗോപിനാഥന്‍, ഡോ. എ അശോകന്‍, ഫറൂഖ് കസ്മി, രവീന്ദ്രന്‍ രാവണീശ്വരം, കെ ആര്‍ അജിത്കുമാര്‍, എം എ സലാവുദ്ദീന്‍, എന്നിവര്‍ സംസാരിച്ചു.

നീലേശ്വരം നഗരസഭാ ചെയര്‍മാനായി തെരഞ്ഞെടുക്കപ്പെട്ട ജില്ലാവിദ്യാഭ്യാസ വികസനവേദി ചെയര്‍മാന്‍ പ്രൊഫ. കെ പി ജയരാജന് വേദിയുടെ ഉപഹാരം കണ്ണൂര്‍ സര്‍വകലാശാല ചാല ക്യാമ്പസ് ഡയറക്ടര്‍ ഡോ.— വി പി രാഘവന്‍ സമ്മാനിക്കുന്നു.

Post a Comment

0 Comments

Top Post Ad

Below Post Ad