Type Here to Get Search Results !

Bottom Ad

സിംസാറുല്‍ ഹഖ് ഹുദവിയുടെ മതപ്രഭാഷണം 3 ,4 ന്

നെല്ലിക്കുന്ന്:(www.evisionnews.in) ബങ്കരക്കുന്ന് സോഷ്യല്‍ സെന്ററിന്റെ ( ബി എസ് സി ) ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ച് ഡിസംബര്‍ 3 . 4 തീയ്യതികളില്‍ ബങ്കരക്കുന്ന് ബി എം അബ്ദുല്‍റഹ്മാന്‍ നഗറില്‍ മതപ്രഭാഷണം സംഘടിപ്പിക്കും. വൈകീട്ട് ഏഴരയക്ക് നടക്കുന്ന പരിപാടിയില്‍ സത്യവിശ്വാസികളുടെ ഹൃദയങ്ങള്‍ ദൈവസ്മരണയ്ക്ക്, വിശ്വാസികളുടെ ഉമ്മമാര്‍ എന്നീ വിഷയങ്ങളില്‍ പ്രഭാഷണം നടത്തും. പരിപാടിയുടെ വിജയത്തിനായി സ്വാഗത സംഘം രുപീകരിച്ചു. എന്‍ എ നെല്ലിക്കുന്ന് എം എല്‍ എ ഉദ്ഘാടനം ചെയ്തു. എന്‍ എം സലീം അധ്യക്ഷത വഹിച്ചു. ഹനീഫ് നെല്ലിക്കുന്ന്, ഷാഫി തെരുവത്ത്, ഹനീഫ് മാഷ്, കെ ബി മഹമൂദ്, അ്ബ്ദു തൈവളപ്പ്, ഇബ്രാഹിം ഹാജി കേളുവളപ്പ്, അബ്ബാസ് വെറ്റില, സമീര്‍ കോട്ട്, മഹമൂദ് ബങ്കരക്കുന്ന്, സമീര്‍ ചേരുര്‍, അസ്ലം തൈവളപ്പ്, അബ്ഗുല്‍റഹമാന്‍ ചക്കര, കുഞ്ഞാമു നെല്ലിക്കുന്ന്, നൗഷാദ്, സാഹു തുടങ്ങിയവര്‍ സംസാരിച്ചു. ഖാദര്‍ ബങ്കര സ്വാഗതം പറഞ്ഞു. ഭാരവാഹികള്‍: എന്‍ എ നെല്ലിക്കുന്ന് എം എല്‍ എ ( ചെയര്‍മാന്‍). ഖാദര്‍ ബങ്കര ( വര്‍ക്കിംഗ് ചെയര്‍മന്‍), ഹനീഫ് നെല്ലിക്കുന്ന (ജനറല്‍ കണ്‍വീനര്‍ ), ടി എ മഹമൂദ് ബങകരക്കുന്ന് (ട്രഷറര്‍).വിവിധ സബ് കമ്മിറ്റിയും രുപൂകരിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad