Type Here to Get Search Results !

Bottom Ad

പാനായിക്കുളം സിമി ക്യാമ്പ് കേസ്: അഞ്ച് വരെയുള്ള പ്രതികള്‍ കുറ്റക്കാരാണെന്ന് കോടതി

കൊച്ചി (www.evisionnews.in): പാനായിക്കുളം സിമി ക്യാമ്പ് കേസില്‍ ഒന്നു മുതല്‍ അഞ്ച് വരെയുള്ള പ്രതികള്‍ കുറ്റക്കാരാണെന്ന് കോടതി വിധിച്ചു. അഞ്ച് പേര്‍ക്കുമെതിരെയുള്ള കുറ്റങ്ങള്‍ യുഎപിഎയുടെ പരിധിയില്‍ വരുമെന്നും കോടതി കണ്ടെത്തി. ശിക്ഷ നാളെ വിധിക്കും. 

അഞ്ചുപേരും രാജ്യദ്രോഹപ്രസംഗം നടത്തിയിരുന്നതായും കോടതി വ്യക്തമാക്കി. ഒന്നും രണ്ടും പ്രതികള്‍ നിരോധിക്കപ്പെട്ട സംഘടനകളില്‍ വീണ്ടും പ്രവര്‍ത്തിച്ചു. രണ്ടാം പ്രതി അബ്ദുല്‍ റാഫിഖ്, മൂന്നാം പ്രതി അന്‍സാര്‍ നഖ്‌വി എന്നിവര്‍ക്കെതിരെ രാജ്യദ്രോഹക്കുറ്റം തെളിഞ്ഞതായും കോടതി വ്യക്തമാക്കി. 

ആറ് മുതല്‍ 12 വരെയും 14 മുതല്‍ 17 വരെയുമുള്ള പ്രതികളെ വെറുതെ വിട്ടു. പതിമൂന്നാം പ്രതിക്ക് സംഭവം നടക്കുമ്പോള്‍ പ്രായപൂര്‍ത്തി ആയിരുന്നില്ല. എറണാകുളം എന്‍ഐഎ കോടതിയുടേതാണ് വിധി. ജസ്റ്റിസ് കെ എം ബാലചന്ദ്രനാണ് കേസ് പരിഗണിച്ചത്.

നിയമവിരുദ്ധമായി യോഗം ചേര്‍ന്ന് രാജ്യവിരുദ്ധ പ്രവര്‍ത്തനം പ്രചരിപ്പിച്ചെന്നായിരുന്നു കേസ്. നിരോധിത സംഘടനായായിരിക്കേ സ്റ്റുഡന്റ്‌സ് ഇസ്ലാമിക് മൂവ്‌മെന്റ് ഓഫ് ഇന്ത്യ 2006 ഓഗസ്റ്റ് 15ന് ആലുവക്കടുത്ത് പാനായിക്കുളത്ത് യോഗം ചേര്‍ന്നതായാണ് കേസ്.


Keywords: kasaragod-news-case-court-order-simi
Tags

Post a Comment

0 Comments

Top Post Ad

Below Post Ad