Type Here to Get Search Results !

Bottom Ad

തന്റെ രാഷ്ട്രീയപ്രവേശനവാര്‍ത്ത അഭ്യൂഹം മാത്രം - ശ്രീനിവാസന്‍


കോട്ടയം: (www.evisionnews.in) തൃപ്പൂണിത്തുറയില്‍ ഇടതുപക്ഷ സ്വതന്ത്രനായി മത്സരിക്കുന്നതായുള്ള വാര്‍ത്തകളില്‍ സത്യമില്ലെന്നും തന്റെ രാഷ്ട്രീയ പ്രവേശനം നടന്‍ ശ്രീനിവാസന്‍. ഒരുകാലത്തും വോട്ട് ചോദിച്ച് ആരുടെയും വീട്ടിലേക്ക് വരില്ലെന്ന് താന്‍ നേരത്തെ പറഞ്ഞിട്ടുള്ളതാണ്. താന്‍ അരാഷ്ട്രീയവാദിയല്ല, മലിനീമസമായ രാഷ്ട്രീയസാഹചര്യം മാറണമെന്നാണ് താന്‍ ആഗ്രഹിക്കുന്നത്. 

ഇന്നസെന്റിനെ മത്സരിക്കാന്‍ പ്രേരിപ്പിച്ച ആള്‍ തന്നെ ബന്ധപെട്ടിട്ടില്ല. അത്തരമൊരു വാര്‍ത്ത ശരിയല്ല. ആരുമായും തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനെകുറിച്ച് ഒരു ഫോണ്‍കോള്‍ പോലും നടത്തിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. 

അധികാരരാഷ്ട്രീയത്തില്‍ താല്‍പര്യമില്ലെന്നും നടന്‍ ശ്രീനിവാസന്‍ പ്രതികരിച്ചു. നിയമസഭാതിരഞ്ഞെടുപ്പില്‍ ശ്രീനിവാസനെ ഇടതു സ്വതന്ത്രനായി തൃപ്പുണിത്തുറയില്‍ മത്സരിപ്പിക്കാന്‍ സിപിഎം ശ്രമം തുടങ്ങിയതായി വെള്ളിയാഴ്ച വാര്‍ത്തകള്‍ പരന്നിരുന്നു. സിറ്റിങ് എം.എല്‍.എയായ കെ. ബാബുവിനെതിരെ ശക്തനായ ഒരു സ്ഥാനാര്‍ഥിയെ സിപിഎം നോക്കുന്നുണ്ട്.

Keywords: kottayam-shreenivasan-not-interested-in-politics
Tags

Post a Comment

0 Comments

Top Post Ad

Below Post Ad