Type Here to Get Search Results !

Bottom Ad

ഒമ്പതു മാസം; കുട്ടികള്‍ക്കെതിരെ കേരളത്തില്‍ 1139 ലൈംഗികാതിക്രമങ്ങള്‍


തിരുവനന്തപുരം: (www.evisionnews.in) കഴിഞ്ഞ ഒമ്പതു മാസങ്ങള്‍ക്കിടെ സംസ്ഥാനത്ത് കുട്ടികള്‍ക്കെതിരെ നടന്നത് 1139 ലൈംഗികാതിക്രമങ്ങള്‍. മലപ്പുറം ജില്ലയിലാണ് ഇത്തരത്തിലുള്ള കേസുകള്‍ കൂടുതല്‍, 143 എണ്ണം. കോഴിക്കോട്, തിരുവനന്തപുരം ജില്ലകളില്‍ 112 എണ്ണം വീതവും.

2013-ല്‍ ആകെ 1002 കേസുകളാണുണ്ടായിരുന്നതെങ്കില്‍ ഈ വര്‍ഷം ഒമ്പതുമാസത്തിനിടെയാണ് ലൈംഗികകുറ്റങ്ങളില്‍നിന്ന് കുട്ടികളെ സംരക്ഷിക്കാനുള്ള നിയമപ്രകാരം ഇത്രയും കേസുകളെടുത്തിരിക്കുന്നത്. 92 കേസുകളുള്ള പാലക്കാടാണ് നാലാം സ്ഥാനത്ത്.

2013, 2014 വര്‍ഷങ്ങളെ അപേക്ഷിച്ച് മലപ്പുറം ജില്ലയില്‍ കേസുകള്‍ കൂടിയതായാണ് കണക്കുകള്‍. ഏറ്റവും കുറവ് കേസുകള്‍ കോട്ടയത്താണ്, 38 എണ്ണം.

കുട്ടികള്‍ക്കെതിരായുള്ള പൊതുവായ കുറ്റകൃത്യങ്ങളും കൂടുകയാണ്. സപ്തംബര്‍ വരെ ഇത്തരം 1759 കേസുകളാണ് സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്തത്. 2008-ല്‍ ഇത് 549 എണ്ണം മാത്രമായിരുന്നെങ്കില്‍ 2014-ല്‍ 2286 ആയി.
ഇക്കൊല്ലം ഇതുവരെയുള്ള കണക്കുപ്രകാരം അത് കുറയുന്നുവെന്നുവേണം കരുതാന്‍. കുട്ടികള്‍ക്കിടയിലെ ബോധവത്കരണവും നിയമങ്ങള്‍ കര്‍ശനമായി നടപ്പാക്കുന്നതും കുറ്റകൃത്യങ്ങള്‍ കുറയുന്നതിന് കാരണമായിട്ടുണ്ട്. മുമ്പുണ്ടായിരുന്നതില്‍നിന്ന് വ്യത്യസ്തമായി കുട്ടികള്‍ക്കെതിരായ അതിക്രമങ്ങളില്‍ കേസ് രജിസ്റ്റര്‍ചെയ്യുന്നുമുണ്ട്.

Keywords: kerala-sexual-abuse-toward-children
Tags

Post a Comment

0 Comments

Top Post Ad

Below Post Ad