Type Here to Get Search Results !

Bottom Ad

ജൂനിയര്‍ സച്ചിന് മികവിന്റെ സെഞ്ച്വറി

evisionnews

മുംബൈ:(www.evisionnews.in) ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെണ്ടുല്‍ക്കറുടെ പേരിലുള്ള മൈതാനത്തില്‍ മകന്‍ അര്‍ജുന്‍ തെണ്ടുല്‍ക്കറുടെ വക മിന്നും സെഞ്ച്വറി. മുംബൈ അണ്ടര്‍ 16 ടീമിന്റെ പയ്യാഡെ ടൂര്‍ണമെന്റില്‍ സുനില്‍ ഗാവസ്‌കര്‍ ഇലവന് വേണ്ടിയാണ് അര്‍ജുന്‍ കളിക്കാനിറങ്ങിയത്. രോഹിത് ശര്‍മ്മ ഇലവനെതിരായ മല്‍സരത്തില്‍ അര്‍ജുന്‍ 156 പന്തില്‍ 106 റണ്‍സെടുത്തു. 16 ഫോറുകളും 2 സിക്‌സും പറത്തിയാണ് അര്‍ജുന്‍ സെഞ്ച്വറി തികച്ചത്.
ഇടങ്കയ്യന്‍ ബാറ്റ്‌സ്മാനായ അര്‍ജുന്റെ സെഞ്ച്വറി മികവില്‍ സുനില്‍ ഗാവസ്‌കര്‍ ഇലവന്‍ 218 റണ്‍സെടുത്തു. തുടക്കത്തിലേ തകര്‍ന്നുപോയ ടീമിന് വേണ്ടി അര്‍ജുന്‍ മാത്രമാണ് മികച്ച രീതിയില്‍ ബാറ്റ് ചെയ്തത്. കഴിഞ്ഞ വര്‍ഷം അര്‍ജുന്‍ 42 പന്തില്‍ നിന്നും 118 റണ്‍സെടുത്തിരുന്നു. സ്മാഷ് മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സ്‌കൂള്‍ ക്രിക്കറ്റ് ചാമ്പ്യന്‍ഷിപ്പില്‍ ധിരുഭായ് അംബാനി ഇന്റര്‍നാഷണല്‍ സ്‌കൂളിന് വേണ്ടിയായിരുന്നു അര്‍ജുന്റെ ഈ പ്രകടനം.


Tags

Post a Comment

0 Comments

Top Post Ad

Below Post Ad