Type Here to Get Search Results !

Bottom Ad

സന്ദീപ് വധശ്രമക്കേസ്; ആറു പേര്‍ അറസ്റ്റില്‍


കാസര്‍കോട്: (www.evisionnews.in) നഗരത്തിലെ രാത്രികാല ഓട്ടോഡ്രൈവര്‍ ചൂരിയിലെ കെ. സന്ദീപി(23)നെ കെ.എസ്.ആര്‍.ടി.സി ഡിപ്പോക്ക് മുന്നിലെ ഓട്ടോസ്റ്റാന്റില്‍ കുത്തിക്കൊല്ലാന്‍ ശ്രമിച്ച കേസില്‍ ആറു പേരെ അറസ്റ്റ് ചെയ്തു. 

ഓട്ടോ ഡ്രൈവര്‍ ചൗക്കി ബെദ്‌റടുക്കയിലെ അറഫാത്ത്(28), ചൗക്കി ബദര്‍ നഗറിലെ ഇസ്മായില്‍ എന്ന ഇച്ചു(24), ഉളിയത്തടുക്കയിലെ മുസ്തഫ(38), മീപ്പുഗുരിയിലെ ജുനൈദ് (22), കീഴൂരിലെ റുമൈസ് (23),

അന്‍സാഫ് (20), പള്ളത്തെ പതിനേഴുകാരന്‍ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. കേസിന്റെ സൂത്രധാരന്‍ നെല്ലിക്കുന്നിലെ അഫ്‌റാസ് ഗള്‍ഫിലാണെന്ന് പൊലീസ് പറഞ്ഞു. 

അഫ്‌റാസ് മുമ്പ് കാസര്‌കോട് ബീച്ച് റോഡില്‍ യുവാവിനെ കൊല ചെയ്ത കേസിലെ പ്രതിയാണ്. ഈ കേസില്‍ വെറുതെ വിടുകയായിരുന്നു. രണ്ട് മോട്ടോര്‍ സൈക്കിളുകളും രണ്ട് കാറും പൊലീസ് കസ്റ്റഡിയിലെടുത്തു.

Keywords: kasaragod-sandeep-attempt-to-murder-case-6-convicts-arrested

Post a Comment

0 Comments

Top Post Ad

Below Post Ad