Type Here to Get Search Results !

Bottom Ad

ചന്ദനവും വിദേശമദ്യവും പിടികൂടി


കാഞ്ഞങ്ങാട്: (www.evisionnews.in) വ്യത്യസ്ത സംഭവങ്ങളില്‍ എക്സൈസ് അധികൃതര്‍ നടത്തിയ പരിശോധനയില്‍ ചന്ദനവും വിദേശമദ്യവും പിടികൂടി.നീലേശ്വരത്തു നിന്ന് ബൈക്കില്‍ കത്തുകയായിരുന്ന മൂന്നരക്കിലോ ചന്ദനം പെരിയയില്‍ വെച്ചാണ് പിടിച്ചത്.ചെങ്കള സ്വദേശികളായ അബൂബക്കര്‍,അബ്ദുള്‍ സത്താര്‍ എന്നിവരാണ് അറസ്റ്റിലായത്.60 കുപ്പി വിദേശംമദ്യം കൈവശംവെച്ചതിന്‍റെ പേരില്‍ പെരിയാട്ടടുക്കം സ്വദേശിനി ലീലക്കെതിരെയും കേസെടുത്തു.

എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെകടര്‍ ഡി. ബാലചന്ദ്രന്‍,ഇന്‍സ്പെക്ടര്‍ വി.വി പ്രഭാകരന്‍,സിവില്‍ എക്സൈസ് ഓഫീസര്‍മാരായ മനീഷ്കുമാര്‍,സുരന്ദ്രന്‍,അസിസ്റ്റന്‍റ് ഇന്‍സ്പെക്ടര്‍ വേലായുധന്‍,പ്രവന്‍റീവ് ഒാഫീസര്‍ ജോസഫ്,ഗോവിന്ദന്‍,ജനാര്‍ദ്ദനന്‍,വേണുഗോപാലന്‍ എന്നിവരടങ്ങിയ സംഘമാണ് നേതൃത്വം നല്‍കിയത്.

Keywords: kanhangad-sandal-and-alcohol-caught-by-police

Post a Comment

0 Comments

Top Post Ad

Below Post Ad