Type Here to Get Search Results !

Bottom Ad

കൊല്ലൂര്‍ മൂകാംബികയിലെ സന്ധ്യാപൂജ ടിപ്പുസുല്‍ത്താന്റെ പേരില്‍


മംഗളൂരു (www.evisionnews.in): മൈസൂര്‍ സിംഹം ടിപ്പുസുല്‍ത്താന്‍ ചക്രവര്‍ത്തിയുടെ ജയന്തി ആഘോഷത്തിന്റെ പേരില്‍ കര്‍ണാടകയിലൊട്ടുക്കും സംഘ്പരിവാര്‍ ശക്തികള്‍ കലാപം ഇളക്കിവിടുമ്പോള്‍ ദക്ഷിണേന്ത്യയിലെ പ്രമുഖ തീര്‍ത്ഥാടന കേന്ദ്രമായ കൊല്ലൂര്‍ മൂകാംബിക ക്ഷേത്രത്തില്‍ മുറ തെറ്റാതെ നിത്യേന പ്രദോഷപൂജ (സന്ധ്യാപൂജ) സലാം മംഗളാരതി എന്ന പേരില്‍ തുടരുന്നു. ഈ ചരിത്രസത്യം മറച്ചുവെച്ചാണ് കൊല്ലൂര്‍ ഉള്‍പ്പെടുന്ന പഴയ ദക്ഷിണ കര്‍ണാടക ജില്ലയില്‍ സംഘ്പരിവാര്‍ ടിപ്പുവിരുദ്ധ പടയോട്ടം നടത്തുന്നത്. 

സംഘ്പരിവാറിന്റെ ഈ പടയോട്ടത്തില്‍ നാലു പേര്‍ മരിക്കുകയും നിരവധി പേര്‍ക്ക് കത്തികുത്തേല്‍ക്കുകയും വ്യാപാര സ്ഥാപനങ്ങളും വാഹനങ്ങളും തകര്‍ക്കപ്പെടുകയും ചെയ്തു. ടിപ്പു സുല്‍ത്താനെ വര്‍ഗ്ഗീയവാദിയും ക്ഷേത്രം കൊള്ളയടിക്കുന്നവനും മതപരിവര്‍ത്തനത്തിന് നേതൃത്വം നല്‍കുകയും ചെയ്തുവെന്ന സംഘ്പരിവാര്‍ പ്രചാരണം കൊടിമ്പിരി കൊള്ളുമ്പോഴും ക്ഷേത്രത്തില്‍ സലാം മംഗളാരതിക്ക് നേതൃത്വം നല്‍കുന്നത് ക്ഷേത്രത്തിലെ പൂജാരികളായ ശ്രീധരഅഡിഗയും കുടുംബവുമാണ്. 



മൈസൂര്‍ രാജാവായിരിക്കെ കൊല്ലൂരിലും പരിസരങ്ങളിലും സൈന്യത്തിന്റെ അകമ്പടിയില്‍ ടിപ്പുസുല്‍ത്താന്‍ എത്തുമ്പോള്‍ മൂകാംബികയിലെത്താതെ തിരിച്ചുപോകാറില്ലായിരുന്നു. ഇത് ചരിത്ര രേഖകളിലും കാണാം. ക്ഷേത്രത്തിന് പുറത്ത് നിന്ന് തലപ്പാവ് ഊരി ഇടതു കൈയില്‍ പിടിച്ച ശേഷം മൂകാംബിക ദേവിക്ക് വലതു കൈ കൊണ്ട് സല്യൂട്ടടിച്ച് തന്റെ ഭക്തിയാദരങ്ങള്‍ ടിപ്പുസുല്‍ത്താന്‍ പ്രകടിപ്പിച്ചിരുന്നു. ഇതേ തുടര്‍ന്ന് ടിപ്പുവിനോടുള്ള ആദരസൂചകമായാണ് ക്ഷേത്രത്തില്‍ സലാം മംഗളാരതി ആരംഭിച്ചത്. സലാം മംഗളാരതിയെ സംബന്ധിച്ച് പഴയ ബ്രിട്ടീഷ് സര്‍ക്കാര്‍ രേഖകളിലും പരാമര്‍ശമുണ്ട്. ഇതു മറച്ചുവെച്ചാണ് സംഘ്പരിവാര്‍ മതമൈത്രി തകര്‍ക്കുന്ന ഛിദ്രപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നതെന്ന് വിശ്വാസികള്‍ പറയുന്നു. മൂകാംബിക ക്ഷേത്രത്തില്‍ ജാതി മത വര്‍ണ വ്യത്യാസമില്ലാതെ ഭക്തജനങ്ങള്‍ക്ക് പ്രവേശനമുണ്ട്. 

കൃഷ്ണ പ്രസാദ് അഡ്യന്തായയാണ് കൊല്ലൂര്‍ ക്ഷേത്രം ട്രസ്റ്റി ചെയര്‍മാന്‍. ഇദ്ദേഹം കാസര്‍കോട് പെര്‍ള സ്വദേശിയും കാസര്‍കോട് ഗവ കോളേജിലെ പൂര്‍വവിദ്യാര്‍ത്ഥിയുമാണ്. ആര്‍എസ്എസിന്റെ ഉഡുപ്പി ജില്ലാ മേധാവിയായിരിക്കെയാണ് ഇദ്ദേഹത്തെ അന്നത്തെ ബിജെപി സര്‍ക്കാര്‍ ചെയര്‍മാനായി അവരോധിച്ചത്. സര്‍ക്കാര്‍ മാറിയിട്ടും ഇദ്ദേഹം പദവിയില്‍ തുടരുന്നു. ഈ അടുത്തകാലത്ത് ക്ഷേത്ര വികസനത്തിന് അഡ്യന്തായയുടെ നേതൃത്വത്തില്‍ ബ്രഹദ്പദ്ധതികളാണ് നടപ്പിലാക്കി വരുന്നത്. ക്ഷേത്രത്തിലെത്തുന്ന തീര്‍ത്ഥാടകരില്‍ ഭൂരിഭാഗവും മലയാളികളുമാണ്.

Keywords: Karnataka-news-manglore-manglarathi-pooja-in-name of tippu sulthan
Tags

Post a Comment

0 Comments

Top Post Ad

Below Post Ad